Fincat

10 വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായക വേഷമണിഞ്ഞ് എസ് ജെ സൂര്യ ;’കില്ലര്‍’ ഫസ്റ്റ് ലുക്ക് പുറത്ത്

എസ് ജെ സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലര്‍’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. എസ് ജെ സൂര്യ പ്രധാന വേഷത്തിലെത്തി കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും എസ് ജെ സൂര്യയുടെ നിര്‍മാണ കമ്പനിയായ എയ്ഞ്ചല്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ‘വണ്‍ ഫോര്‍ ലവ്, വണ്‍ ഓണ്‍ എ മിഷന്‍’ എന്ന ടാഗ് ലൈനോടെയാണ് ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരിക്കുന്നത്.

പ്രീതി അസ്രാനി ആണ് ചിത്രത്തിലെ നായിക.എ ആര്‍ റഹ്‌മാന്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ആദ്യമായാണ് ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ എ ആര്‍ റഹ്‌മാന്‍ സംഗീത സംവിധായകനായി എത്തുന്നത്.വാലി, ഖുഷി,ന്യു തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത എസ് ജെ സൂര്യ 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും സംവിധായകനായി എത്തുന്നത്.

വമ്പന്‍ താരനിരയെ അണിനിരത്തിയാണ് അദ്ദേഹം’കില്ലര്‍’ ഒരുക്കുന്നത്.ബിഗ് ബഡ്ജറ്റില്‍ നിര്‍മിക്കുന്ന ചിത്രം 5 ഭാഷകളില്‍ റിലീസ് ചെയ്യും.പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന കില്ലറില്‍ ഇന്ത്യന്‍ സിനിമയിലെ മികച്ച പ്രതിഭകളാണ് ക്യാമറയ്ക്ക് അണിനിരക്കുന്നത്. ഈ ചിത്രത്തിലൂടെ തമിഴ് സിനിമ നിര്‍മാണ രംഗത്തും ശ്രീ ഗോകുലം മൂവീസ് വീണ്ടും സജീവമാവുകയാണ്. കോ പ്രൊഡ്യൂസെഴ്സ് : ബൈജു ഗോപാലന്‍, വി സി പ്രവീണ്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കൃഷ്ണമൂര്‍ത്തി.