Fincat

എയര്‍ഫോഴ്സ് വിമാനം സ്കൂള്‍ പരിസരത്ത് തകര്‍ന്നുവീണു; ഒരുമരണം, നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായി വിവരം


ധാക്ക: ബംഗ്ലാദേശില്‍ എയർഫോഴ്സ് വിമാനം ജനവാസമേഖലയില്‍ തകർന്നുവീണ് ഒരു മരണം. വിദ്യാർത്ഥികള്‍ ഉള്‍പ്പെടെ നിരവധിപ്പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്.വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപത്താണ് വിമാനം തകർന്നുവീണത്. രക്ഷാപ്രവർത്തനം തുടരുകയാണ്. ധാക്കയിലെ മൈല്‍സ്റ്റോണ്‍ സ്കൂള്‍ ആൻറ് കോളേജ് ക്യാംപസിലാണ് അപകടമുണ്ടായത്.

എയർഫോഴ്സിന്റെ ട്രെയിനർ ജെറ്റ് സ്കൂള്‍ പരിസരത്ത് ഇടിച്ചിറങ്ങുകയായിരുന്നു. സ്കൂള്‍ പ്രവൃത്തി സമയത്തായിരുന്നു അപകടം. അപകടസമയത്ത് നിരവധി കുട്ടികള്‍ ഇവിടെ ഉണ്ടായിരുന്നു. ബംഗ്ലാദേശ് വ്യോമസേനയുടെ എഫ് 7 ബിജിഐ എയർക്രാഫ്റ്റാണ് തകർന്നതെന്നാണ് വിവരം.