‘അവഗണിക്കപ്പെട്ടവരുടെ വഴികാട്ടി’; വി എസ്സിന്റെ വിയോഗത്തില്‍ അനുശോചിച്ച് കമല്‍ ഹാസൻ
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്‌റെ വിയോഗത്തില്‍ അനുശോചിച്ച് നടൻ കമല്‍ ഹാസൻ.അവഗണിക്കപ്പെട്ടവരുടെ വഴികാട്ടി ആയിരുന്നു വി എസ് അച്യുതാനന്ദൻ എന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. വിസ്മരിക്കപ്പെട്ടവർക്കായുള്ള പോരാട്ടം വി എസ് ഒരിക്കലും അവസാനിപ്പിച്ചിരുന്നില്ല എന്നും കമല്‍ ഹാസൻ കുറിച്ചു.
കമല്‍ ഹാസന്റെ പോസ്റ്റിന്റെ പൂർണരൂപം:
അവഗണിക്കപ്പെട്ടവരുടെ വഴികാട്ടിയായ വി എസ് അച്യുതാനന്ദൻ ഇപ്പോള്‍ വിശ്രമത്തിലാണ്. കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും, സ്വാതന്ത്ര്യ സമര സേനാനിയും, കമ്മ്യൂണിസ്റ്റ് ഐക്കണുമായ അദ്ദേഹം ഒരിക്കലും വിസ്മരിക്കപ്പെട്ടവർക്കായുള്ള പോരാട്ടം അവസാനിപ്പിച്ചിരുന്നില്ല. കേരളത്തിനും ഇന്ത്യയ്ക്കും ഒരു യഥാർത്ഥ ജനകീയ ചാമ്ബ്യനെ നഷ്ടപ്പെട്ടു.
വിട, സഖാവേ.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് 3.20 ഓടെയാണ് ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍ മരിച്ചത്. തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വി എസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വി എസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്ബോള്‍ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദന്റെ പ്രായം.