ഇന്ത്യയ്ക്ക് തിരിച്ചടി; പരിക്കേറ്റ ആകാശ് ദീപ് നാലാം ടെസ്റ്റില്‍ കളിക്കില്ല; സ്ഥിരീകരിച്ച് ഗില്‍
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ നിന്ന് പേസർ ആകാശ് ദീപ് കളിക്കില്ല. പരിക്കേറ്റ താരം പരമ്ബരയില്‍ ഇനി കളിക്കില്ലെന്ന് ക്യാപ്റ്റൻ ശുഭ്മാൻ ഗില്‍ അറിയിച്ചു.ഇതോടെ ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയേറ്റു. മൂന്നാം ടെസ്റ്റില്‍ പത്ത് വിക്കറ്റ് നേട്ടം നേടിയ താരമായിരുന്നു ആകാശ്.
ആകാശിനെ കൂടാതെ ഓള്‍റൗണ്ടർ നിതീഷ് റെഡ്ഡി, പേസർ അർഷ്ദീപ് എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ഇതോടെ യുവതാരം അൻഷുല്‍ കംബോജിന് അരങ്ങേറ്റ അവസരം ഒരുങ്ങിയേക്കും. കാംബോജിനോ പേസർ പ്രസീദ് കൃഷ്ണയ്‌ക്കോ ആവും നറുക്ക് വീഴുക.
അതേസമയം ലോർഡ്സില്‍ 22 റണ്‍സിന് പൊരുതിത്തോറ്റ ഇന്ത്യ പരമ്ബരയില്‍ 2-1ന് പിന്നിലാണ്. അതുകൊണ്ടു തന്നെ മാഞ്ചസ്റ്ററിലെ നാലാം ടെസ്റ്റ് ടീം ഇന്ത്യക്ക് നിർണായകമാണ്.