Fincat

‘ഖത്തറില്‍ ജയിലില്‍ കഴിയുന്ന മലയാളികളെ കൈമാറണം’; കുടുംബങ്ങള്‍ ദില്ലിയില്‍ സമരത്തില്‍


ന്യൂഡല്‍ഹി: ഖത്തറില്‍ ജയിലില്‍ കഴിയുന്ന മലയാളികളെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ജന്തർമന്ദറില്‍ പ്രതിഷേധം ശക്തം.ജയിലിലുള്ള 650 മലയാളികളുടെ കുടുംബങ്ങളാണ് പ്രതിഷേധിക്കുന്നത്. രാജ്മോഹൻ ഉണ്ണിത്താൻ, ഹൈബി ഈഡൻ, ഷാഫി പറമ്ബില്‍ എന്നിവർ സമരക്കാരുമായി കൂടിക്കാഴ്ച നടത്തി.
സ്‌പോണ്‍സർമാർ നല്‍കിയ 2015-ല്‍ ഇന്ത്യയും ഖത്തറും തമ്മില്‍ ഒപ്പിട്ട തടവുപുള്ളികളുടെ കൈമാറ്റ കരാർ നടപ്പില്‍ വരുത്തണമെന്നാണ് ആവശ്യം. പാകിസ്താൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങള്‍ ഇത്തരത്തില്‍ കരാറുകളിലൂടെ തടവുകാരെ കൈമാറിക്കഴിഞ്ഞു. എന്നാല്‍ ഇന്ത്യക്കാർക്ക് വേണ്ടി സംസാരിക്കാൻ ഇന്ത്യൻ ഭരണകൂടം തന്നെ തയ്യാറാകുന്നില്ല എന്നാണ് സമരക്കാരുടെ ആരോപണം.
ഇവരെ കൈമാറാൻ കേന്ദ്രവിദേശകാര്യ മന്ത്രാലയം ഇടപെടണം. മോചനമല്ല തിരികെ ഇന്ത്യയിലെ ജയിലുകളില്‍ അവരെ തടവില്‍ പാർപ്പിച്ചാലും മതി. അത്തരമൊരിടപെടല്‍ കേന്ദ്രം നടപ്പാക്കണെമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്.