Main Banner

തകര്‍ത്തത് 4 സിസിടിവി, പൂട്ട് പൊളിച്ച് അകത്ത് കയറി മോഷ്ടാക്കള്‍, ബിവറേജ് ഔട്ട്‌ലെറ്റില്‍ മോഷണം

ചാലക്കുടി: ചാലക്കുടി ബിവറേജ് ഔട്ട്‌ലെറ്റില്‍ മോഷണം. ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാക്കള്‍ വിലകൂടിയ വിദേശ മദ്യങ്ങള്‍ മോഷ്ടിച്ചു. നാല് സിസിടിവി ക്യാമറകള്‍ തകര്‍ത്ത ശേഷമാണ് മോഷ്ടാക്കള്‍ ഔട്ട്‌ലെറ്റില്‍ കയറിയത്. ഇന്നലെ രാത്രിയാണ് സംഭവം. രാവിലെ ജീവനക്കാര്‍ കട തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. എത്ര മദ്യം മോഷണം പോയി എന്നറിയാനുള്ള കണക്കെടുപ്പ് തുടരുകയാണ്. മോഷണത്തിന് ശേഷം ഷട്ടറുകള്‍ താഴ്ത്തിയിട്ട നിലയിലായിരുന്നു കിടന്നിരുന്നത്. ചാലക്കുടി പൊലീസ് സംഭവ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

1 st paragraph