Fincat

ദിവസം 7,000 ചുവടുകള്‍ നടക്കൂ , അകാല മരണം ഒഴിവാക്കൂ

ഒരു ദിവസം 7,000 ചുവടുകള്‍ നടക്കുന്നത് അകാല മരണ സാധ്യത കുറയ്ക്കുന്നതായി പഠനം.ദി ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഹൃദ്രോഗം, പ്രമേഹം, ഡിമെന്‍ഷ്യ, വിഷാദം തുടങ്ങിയ രോഗങ്ങള്‍ തടയുന്നതിന് 7,000 ചുവടുകള്‍ ശീലമാക്കാമെന്ന് പറയുന്നു.ദിവസവുമുള്ള നടത്തവും ചുവടുകളുടെ എണ്ണം ആരോഗ്യത്തിന് എങ്ങനെ ബാധിക്കുന്നു എന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു പഠനം.ആളുകളെ 35 ഗ്രൂപ്പുകളായി തിരിച്ചായിരുന്നു പഠനം.

ചുവടുകള്‍ വര്‍ധിപ്പിക്കുന്നത് ആരോഗ്യപരമായി ഗുണം ചെയ്യുമെങ്കിലും 2,000 ചുവടുകള്‍ മാത്രം നടന്ന ആളുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 7,000 ചുവടുകളെത്തിയവര്‍ക്ക് അകാല മരണത്തിനുള്ള സാധ്യത 47% കുറവാണ് ,ഹൃദ്രോഗ സാധ്യത 25% , ഹൃദ്രോഗം മരണത്തില്‍ 47% കുറവ്, കാന്‍സര്‍ മരണനിരക്കില്‍ 37% കുറവ് ,ഡിമെന്‍ഷ്യ സാധ്യത 38% ,വിഷാദ ലക്ഷണങ്ങളുടെ സാധ്യത 22%, ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 14 ശതമാനവുമാണ്.കൂടുതല്‍ ചുവടുകള്‍ മെച്ചപ്പെട്ട ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് ഡാറ്റകള്‍ വ്യക്തമാകുന്നു.

ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, ആഗോളതലത്തില്‍ മൂന്നില്‍ ഒരാള്‍ക്ക് മതിയായ വ്യായാമം ലഭിക്കുന്നില്ല. ഇത് രോഗമാണ് വിളിച്ചുവരുത്തുന്നതിന് കാരണമാകുന്നു.അതിനാല്‍ ഓരോ ചുവടുകളും മെച്ചപ്പെട്ട ആരോഗ്യത്തിലേക്ക് കൂടിയുള്ളതായി പഠനത്തില്‍ പറയുന്നു.