Fincat

ധര്‍മസ്ഥല വെളിപ്പെടുത്തല്‍; നാളെ മണ്ണ് കുഴിച്ച് പരിശോധന, ഹാജരാക്കിയ തലയോട്ടി വിശദമായി പരിശോധിക്കും

കര്‍ണാടക ധര്‍മസ്ഥല വെളിപ്പെടുത്തലില്‍ അന്വേഷണം തുടരുന്നു. മുന്‍ ശുചീകരണ തൊഴിലാളി ഹാജരാക്കിയ തലയോട്ടി പ്രത്യേക അന്വേഷണസംഘം വിശദമായി പരിശോധിക്കും. നാളെ ധര്‍മസ്ഥലയില്‍ മണ്ണ് കുഴിച്ച് പരിശോധന നടത്തും. ഈ തലയോട്ടിയുടെ പരിശോധന ഫലം അനുസരിച്ച് കൂടിയാകും അന്വേഷണസംഘത്തിന്റെ തുടര്‍ നീക്കങ്ങള്‍. നാളെ ആകും ഈ പരിശോധന.

1 st paragraph

ഇന്നലെ എട്ടര മണിക്കൂര്‍ ആണ് ശുചീകരണതൊഴിലാളിയുടെ മൊഴിയെടുത്തത്. പ്രധാനമായും തലയോട്ടി സംബന്ധിച്ചായിരുന്നു കൂടുതല്‍ ചോദ്യങ്ങളും. ഇയാള്‍ തന്റെ രഹസ്യ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നതയാണ് വിവരം. ഓരോ മൃതദേഹങ്ങളും ആര് കാട്ടിത്തന്നു, ഏത് വാഹനത്തില്‍ കൊണ്ടുവന്നു എന്നതടക്കം ഇയാളോട് എസ്‌ഐടി ചോദിച്ചു. ഇയാളെ വീണ്ടും ചോദ്യം ചെയ്യും. സുരക്ഷ കണക്കിലെടുത്ത് മംഗളുരുവില്‍ തന്നെയാകും ചോദ്യം ചെയ്യല്‍.

മൊഴി വിശദമായി പരിശോധിച്ച ശേഷമാകും തുടര്‍നടപടികള്‍. മൃതദേഹങ്ങള്‍ കുഴിച്ചിട്ട സ്ഥലം പിന്നീട് വ്യകതമാകാന്‍ അടയാളം വെച്ചിട്ടുണ്ടെന്ന് ശുചീകരണതൊഴിലാളി നേരത്തേ മൊഴി നല്‍കിയിരുന്നു. പഴയ മിസ്സിങ് കേസുകളില്‍ അടക്കം സമാന്തരമായി അന്വേഷണം പുരോഗമിക്കുന്നുണ്ട്.

 

 

2nd paragraph