Fincat

വീടിന് മുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം ആറ്റിങ്ങലിൽ വീടിനുമുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൂവൻപാറ സ്വദേശി ലീലാമണിയാണ് മരിച്ചത്. ഇലക്ട്രിക് പോസ്റ്റിൽ നിന്നും വീട്ടിലേക്ക് കണക്ഷൻ കൊടുത്തിരുന്ന ലൈനിൽ നിന്നാണ് ഷോക്കേറ്റത്. ലീലാമണിയും ഭിന്നശേഷിക്കാരിയായ മകൾ അശ്വതിയും മാത്രമാണ് വീട്ടിൽ താമസം ഉണ്ടായിരുന്നത്. ഇന്നലെ വൈകുന്നേരത്തോടെ ലീലാമണി സമീപത്തെ ഇലക്ട്രിഷ്യന്റെ വീട്ടിൽ ചെന്ന് കറണ്ടില്ല എന്ന് പറഞ്ഞിരുന്നു.

രാവിലെ ഇലക്ട്രീഷൻ വീട്ടിലെത്തിയപ്പോഴാണ് വീടിന് മുന്നിൽ ലീലാമണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇലക്ട്രിക്ക് ലൈൻ കയ്യിൽ കുരുങ്ങിയ നിലയിലായിരുന്നു. ഈ ലൈനിൽ നിന്ന് ഷോക്കേറ്റതാകാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ഭിശേഷിക്കാരിയായ മകളെ വീട്ടിനുള്ളിൽ പൂട്ടിയിട്ട ശേഷമാണ് ലീലാമണി പുറത്തിറങ്ങിയത്. സംഭവത്തിൽ ആറ്റിങ്ങൽ പോലീസ് അന്വേഷണം ആരംഭിച്ചു.