കൂട് കഴുകുന്നതിനിടെ കടുവയുടെ ആക്രമണം; തിരുവനന്തപുരം മൃഗശാലയിലെ സൂപ്പര്‍വൈസര്‍ക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരനെ കടുവ ആക്രമിച്ചു. ആക്രമണത്തില്‍ മൃഗശാലയിലെ സൂപ്പർവൈസറായ രാമചന്ദ്രന് പരിക്കേറ്റു.കൂട് കഴുകുന്നതിനിടെ കമ്ബിക്കിടയിലൂടെ കൈ കടത്തി കടുവ നഖം കൊണ്ട് മാന്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രന്റെ തലയില്‍ നാല് സ്റ്റിച്ചുണ്ട്.