Fincat

ഗംഭീറിന്റെ ഇഷ്ടക്കാരായത് കൊണ്ടുമാത്രം തുടരാനാവില്ല; പരിശീലക സംഘത്തില്‍ അഴിച്ചുപണിക്കൊരുങ്ങി BCCI


ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സംഘത്തില്‍ ബി സി സി ഐ അഴിച്ചുപണിക്കൊരുങ്ങുന്നതായി റിപ്പോർട്ട്. ദേശീയ ടീമിന്റെ ബൗളിങ് കോച്ച്‌ മോർനെ മോർകല്‍, സഹ പരിശീലകൻ റിയാന്‍ ടെന്‍ ഡോഷെറ്റെ എന്നിവരെ പുറത്താക്കി പുതിയ പരിശീലകരെ കൊണ്ടുവരാൻ നീക്കം നടക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.ഇംഗ്ലീഷ് പര്യടനത്തില്‍ നാലാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചതിനു പിന്നാലെയാണ് ഇതുസംബന്ധിച്ച വാർത്തകള്‍ പുറത്തുവരുന്നത്. സെപ്റ്റംബറില്‍ ആരംഭിക്കുന്ന ഏഷ്യ കപ്പിനു പിന്നാലെ ഇരുവരെയും മാറ്റി പുതിയ സംഘത്തെ നിയമിക്കും. പരിമിത ഓവർ ക്രിക്കറ്റിലും ടെസ്റ്റിലും മികച്ച പേസ് ബൗളിങ് ലൈനപ്പിനെ സജ്ജമാക്കുന്നതില്‍ ഇവരുടെ സംഭാവനയും ചോദ്യം ചെയ്യപെട്ടിരുന്നു.

ഐ.പി.എല്ലില്‍ ലഖ്നോ സൂപ്പർ ജയന്റ്സില്‍ ഗംഭീറിനൊപ്പം പ്രവർത്തിച്ച പരിചയവുമായാണ് മോർകലിനെ അദ്ദേഹം ദേശീയ ടീം സപ്പോർട്ടിങ് സ്റ്റാഫിന്റെ ഭാഗമാക്കിയത്. റയാനും അഭിഷേകെ നായരും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ ഗംഭീറിനൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫിക്ക് പിന്നാലെ അഭിഷേക് നയാർ ഇന്ത്യൻ കോച്ചിങ് സംഘത്തില്‍ നിന്നും രാജിവെച്ചിരുന്നു.
അതേസമയം 2024 ജൂലായിലാണ് ഗൗതം ഗംഭീർ ഇന്ത്യൻ പരിശീലകനായി ചുമതലയേല്‍ക്കുന്നത്. 2027 ഏകദിന ലോകകപ്പ് വരെയാണ് ഗംഭീറിന്റെ നിയമനം.