‘ഒരു അരങ്ങേറ്റക്കാരന്‍ 10 വിക്കറ്റ് നേടണമെന്നാണോ പ്രതീക്ഷിക്കുന്നത്?’; യുവതാരത്തെ പിന്തുണച്ച് കപില്‍ ദേവ്
മാഞ്ചസ്റ്റർ ടെസ്റ്റില്‍ മോശം പ്രകടനം കാഴ്ചവെച്ച പേസർ അൻഷുല്‍ കാംബോജിനെ പിന്തുണച്ച് ഇതിഹാസതാരം കപില്‍ ദേവ്.പരിക്കേറ്റ അർഷ്ദീപ് സിങ്ങിനും ആകാശ് ദീപിനും പകരക്കാരനായി നാലാം ടെസ്റ്റില്‍ യുവ പേസർ കംബോജിനെയാണ് ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇന്ത്യ എയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ കംബോജ് നടത്തിയ മികച്ച പ്രകടനങ്ങള്‍ക്ക് ശേഷം കംബോജ് വലിയ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പേസർക്ക് അരങ്ങേറ്റത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല. 18 ഓവറില്‍ 89 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് താരത്തിന് വീഴ്ത്താൻ സാധിച്ചത്.
ഇതിന് പിന്നാലെ കാംബോജിനെ വിമർശിച്ച് നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കാംബോജിനെ പിന്തുണച്ച് കപില്‍ ദേവ് രംഗത്തെത്തിയത്.
“ഒരു അരങ്ങേറ്റക്കാരനില്‍ നിന്ന് നിങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നത്, അയാള്‍ പത്ത് വിക്കറ്റുകള്‍ നേടണമെന്നാണോ? നിങ്ങള്‍ അദ്ദേഹത്തിന്റെ കഴിവ് വിലയിരുത്തണം. അയാള്‍ക്ക് കഴിവുണ്ടെങ്കില്‍ അയാള്‍ തിരിച്ചുവരും. ആദ്യ മത്സരം കളിക്കുമ്ബോള്‍ എല്ലാവരും പരിഭ്രാന്തരാകുന്നത് സ്വാഭാവികമാണ്. കാംബോജിന് പക്ഷേ കഴിവ് ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, അതാണ് കൂടുതല്‍ പ്രധാനം,” കപില്‍ ദേവ് പറഞ്ഞു.