Fincat

അവസാന നിമിഷം മെസ്സിയുടെ കിടിലൻ അസിസ്റ്റ്! മയാമിക്ക് ജയതുടക്കം


റൊഡ്രിഗോ ഡി പോള്‍ മയാമിക്കായി അരങ്ങേറ്റം കുറിച്ചു.ലീഗ്‌സ് കപ്പ് ക്യാമ്ബെയ്‌നില്‍ വിജയതുടക്കവുമായി മേജർ സോക്കർ ലീഗ് ക്ലബ്ബ് ഇന്റർ മയാമി.അർജന്റൈൻ മധ്യനിര താരം റൊഡ്രിഗോ ഡി പോള്‍ മയാമിക്കായി അരങ്ങേറ്റം കുറിച്ച മത്സരത്തില്‍ അവസാന മിനിറ്റിലാണ് മയാമി ജയിച്ചു കയറിയത്. മെക്‌സിക്കൻ ക്ലബ്ബായ അറ്റ്‌ലസിന്റെ ഒരു ഗോളിന് രണ്ട് ഗോളിന്റെ മറുപടി നല്‍കിയാണ് മയാമിയുടെ വിജയം.
അവസാന മിനിറ്റില്‍ മാഴ്‌സലോ വെയ്ഗാന്റാണ് മയാമിക്കായി വിജയ ഗോള്‍ സ്വന്തമാക്കിയത്. ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ മികച്ച അസിസ്റ്റാണ് ഗോളിലെത്തിച്ചത്. മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായപ്പോള്‍ രണ്ടാം പകുതിയില്‍ ഇരു ടീമുകളും കട്ടക്ക് നില്‍ക്കുകയായിരുന്നു. 573ം മിനിറ്റില്‍
ടാലിസ്‌കോ സെഗോവിയയിലൂടെ മയാമി മുന്നിലെത്തുകയായിരുന്നു. മെസ്സി തന്നെയായിരുന്നു ഈ ഗോൡും വഴിയൊരുക്കിയത്.

ആദ്യ ഗോള്‍ വഴങ്ങിയതിന് ശേഷം അറ്റാക്കിങ്ങിന് മൂർച്ച കൂട്ടിയ അറ്റ്‌ലസ് 80ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. റിവാള്‍ഡോ ലൊസാനോയാണ് അറ്റ്‌ലസിന് വേണ്ടി ഗോള്‍ സ്വന്തമാക്കിയത്. മത്സരം സമനിലയിലേക്ക് നീങ്ങുകയായിരുന്നു. 90മിനിറ്റും കഴിഞ്ഞ് ഇഞ്ചുറി ടൈമിൻ്റെ അവസാനം 96ാം മിനിറ്റിലാണ് മെസ്സിയുടെ അസിസ്റ്റില്‍ മാഴ്‌സലോയുടെ ഗോള്‍.
ഇടത് വിങ്ങില്‍ നിന്നും ലുയീസ് സുവരാസില്‍ നിന്നും പാക് സ്വീകരിച്ച മെസ്സി ഡിഫൻഡർമാർ വെട്ടിച്ചുകൊണ്ട് ഗോള്‍മുഖത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. പിന്നാലെ മാഴ്‌സലോക്ക് ഒരു അസിസ്റ്റ് നല്‍കികൊണ്ട് ഗോളാക്കി മാറ്റുകയും ചെയ്തു.

മത്സരത്തില്‍ 55 ശതമാനം സമയവും പന്ത് കൈവശം വെക്കാൻ മയാമിക്ക് സാധിച്ചിരുന്നു. 19 ഷോട്ടുകള്‍ കളിച്ച മയാമിയുടെ അഞ്ചെണ്ണം ഓണ്‍ ടാർഗറ്റായിരുന്നു. അറ്റ്‌ലസിന്റെ 15 ഷോട്ടില്‍ ഏഴെണ്ണം ടാർഗറ്റിലായിരുന്നു. വിജയത്തോടെ ഗ്രൂപ്പ് എയില്‍ രണ്ടാമതാവാൻഡ മയാമിക്ക് സാധിച്ചു.
ഓഗസസ്റ്റ് മൂന്നിനാണ് ലീഗ്‌സ് കപ്പിലെ മയാമിയുടെ അടുത്ത മത്സരം. നെകാക്‌സാണ് എതിരാളികള്‍.