ഇരട്ട ഒളിമ്ബിക്‌സ് മെഡല്‍ ജേതാവ് ലോറ ഡാല്‍മിയര്‍ അന്തരിച്ചു; ക്ലൈംമ്ബിങ്ങിനിടെയാണ് 31 കാരിയുടെ അന്ത്യം
ജർമൻ ബയാത്ത്‌ലോണ്‍ ചാമ്ബ്യനും രണ്ട് തവണ ഒളിമ്ബിക്‌സ് മെഡല്‍ ജേതാവുമായ ലോറ ഡാല്‍മിയർ പാകിസ്താനില്‍ വെച്ച് മരണപ്പെട്ടു.31 വയസ്സുകാരിയായിരുന്ന ലോറ പർവ്വതരോഹണത്തിനിടെയാണ് (Mountain Climbing) മരണപ്പെട്ടത്. താരം ബുധനാഴ്ച്ച മരണപ്പെട്ടതായി മാനേജ്‌മെന്റ് അറിയിച്ചു.
2017ലെ വനിതാ ബയാത്തലോണ്‍ ലോകകപ്പ് ജേതാവായ ഡാല്‍മെയർ തിങ്കളാഴ്ച കാരക്കോറം ശ്രേണിയിലെ ലൈല പർവതമുകളില്‍ കയറുന്നതിനിടെ പാറക്കെട്ടുകളില്‍ ഇടിച്ച് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. തുടർന്ന് ഡാല്‍മെയറിന്റെ സഹ പർവതാരോഹകയായ മറീന ഇവാ താൻ കുഴപ്പത്തിലാണെന്ന് സൂചന നല്‍കിയതിനെത്തുടർന്ന് തിങ്കളാഴ്ച പ്രാദേശിക അധികാരികള്‍ രക്ഷാപ്രവർത്തനം ആരംഭിച്ചു. ചൊവ്വാഴ്ച രക്ഷാപ്രവർത്തകരുടെ സഹായത്തോടെ മറീനയ്ക്ക് ബേസ് ക്യാമ്ബിലേക്ക് മടങ്ങാൻ കഴിഞ്ഞു.
ജർമ്മനിയിലെ ഡാല്‍മെയറിന്റെ മാനേജ്‌മെന്റ് സംഘം പറയുന്നതനുസരിച്ച് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഏകദേശം 5,700 മീറ്റർ ഉയരത്തില്‍ വച്ചാണ് ഡാല്‍മെയർ അപകടത്തില്‍പ്പെട്ടത്. പാറക്കെട്ടുകള്‍ ഇടിച്ച് അവർക്ക് ഗുരുതരമായി പരിക്കേറ്റതായി ജർമ്മൻ ബ്രോഡ്കാസ്റ്ററായ ‘ZDF’ഉം റിപ്പോർട്ട് ചെയ്തു.
ജർമനിയില്‍ ഏറെ ആഘോഷിക്കപ്പെട്ട ഒരു ബയാത്ത്‌ലറ്റാണ് ഡാല്‍മിയർ. ദക്ഷിണ കൊറിയയിലെ പ്യോങ്ചാങ്ങില്‍ നടന്ന 2018 ലെ വിന്റർ ഗെയിംസില്‍ രണ്ട് ഒളിമ്ബിക് സ്വർണ്ണ മെഡലുകള്‍ സ്വന്തമാക്കാൻ അവർക്ക് സാധിച്ചു. 2017ല്‍ ഓസ്ട്രിയയിലെ ഹോച്ച്‌ഫില്‍സെനില്‍ നടന്ന ബയാത്ത്‌ലോണ്‍ ലോക ചാമ്ബ്യൻഷിപ്പില്‍ അഞ്ച് സ്വർണ്ണ മെഡലുകള്‍ ഉള്‍പ്പെടെ ഏഴ് ലോക ചാമ്ബ്യൻഷിപ്പ് കിരീടങ്ങള്‍ അവർ നേടിയിട്ടുണ്ട്.