Fincat

രക്തസമ്മര്‍ദം കൂടുതലാണോ? കുറയ്ക്കാൻ ബീറ്റ്റൂട്ട് സഹായിക്കും


രക്തസമ്മർദം നമ്മുടെ ഇടയില്‍ ഒരു സാധാരണ രോഗമായി മാറിയിരിക്കുകയാണ്. എന്തുപറ്റിയതാ എന്ന ചോദ്യത്തിന്, ഓ ഒന്നമില്ലെന്നെ പതിവ് പോലെ ബിപി ഒന്ന് പറ്റിച്ചതാ എന്ന് പറയുമ്ബോളും നമ്മള്‍ അതിന് അത്ര പ്രാധാന്യമെ നല്‍കാറുള്ളു.ബീപി കുറയ്ക്കാൻ ഉപ്പ് ഒഴിവാക്കാറാണ് നമ്മള്‍ പൊതുവെ ചെയ്യുന്ന രീതി. എന്നാല്‍ ഉപ്പ് കുറച്ചത് കൊണ്ട് മാത്രം ആയില്ല. ബീറ്റ്‌റൂട്ട് രക്തസമ്മർദത്തെ കുറയ്ക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട ഭക്ഷണമാണെന്ന് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

ലോകത്ത് മുഴുവൻ 128 കോടി ആളുകള്‍ ഉയർന്ന രക്തസമ്മർദം കാരണം ദുരിതം അനുഭവിക്കുന്നു എന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഹൃദയസംബന്ധമായ രോഗങ്ങള്‍ തുടങ്ങി, അകാല മരണത്തിന് വരെ കാരണമായേക്കാവുന്ന ഗുരുതര പ്രശ്‌നമാണ് ഉയർന്ന ര്കതസമ്മർദം.

ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നത് മുതല്‍ വീക്കം കുറയ്ക്കുന്നതുവരെ തുടങ്ങി എണ്ണമറ്റ ആരോഗ്യ ഗുണങ്ങളുണ്ട് ബീറ്റ്റൂട്ടിന്. ഫോളേറ്റ്, വിറ്റാമിൻ ബി 9, പൊട്ടാസ്യം, ഇരുമ്ബ്, മാംഗനീസ്, കോപ്പർ, വിറ്റാമിൻ സി, സസ്യ സംയുക്തങ്ങള്‍ തുടങ്ങിയ അവശ്യ ധാതുക്കളും പോഷകങ്ങളും ബീറ്റ്റൂട്ടില്‍ നിറഞ്ഞിരിക്കുന്നു. കൂടാതെ, ബീറ്റ്റൂട്ട് ജ്യൂസില്‍ ഭക്ഷണ നൈട്രേറ്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ വെച്ച്‌ നൈട്രിക് ഓക്സൈഡായി പരിവർത്തനം ചെയ്യപ്പെടുന്നു. ഇത് രക്തക്കുഴലുകളെ വിശ്രമിക്കാനും വികസിപ്പിക്കാനും സഹായിക്കുന്ന ഒരു സംയുക്തമാണ്. കൂടാതെ രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കും.

ഉയർന്ന രക്തസമ്മർദത്തിനുള്ള ഒരു പ്രധാനകാരണം രക്തത്തിലെ സോഡിയത്തിൻറെ അളവു കൂടുന്നതാണ്. ഭക്ഷണത്തില്‍ ഉപ്പ് കുറച്ചിട്ടു മാത്രം കാര്യമില്ല കുടിക്കുന്ന പാനീയങ്ങളിലും ശ്രദ്ധ വേണമെന്ന് ഡയറ്റീഷന്മാർ ചൂണ്ടിക്കാണിക്കുന്നു.

മദ്യം, അധിക പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ എന്നിവ ഉയർന്ന രക്തസമ്മർദത്തിലേക്ക് നയിക്കാം. പൊട്ടസ്യം, നൈട്രേറ്റുകള്‍ അടങ്ങിയ പോഷകസമൃദ്ധമായ പാനീയങ്ങള്‍ കുടിക്കുന്നത് നിങ്ങളുടെ രക്തത്തിലെ സോഡിയം അളവു നിയന്ത്രിക്കാനും ഉയർന്ന രക്തസമ്മർദം കുറയ്ക്കാനും സഹായിക്കും.

പ്രതിദിനം 70 മുതല്‍ 250 മില്ലി ലിറ്റർ വരെ (ഏകദേശം ⅓ മുതല്‍ 1 കപ്പ് വരെ) ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ഉയർന്ന രക്തസമ്മർദമുള്ള മുതിർന്നവരില്‍ സിസ്റ്റോളിക് രക്തസമ്മർദം കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
ബീറ്റ്റൂട്ടില്‍ ഉയർന്ന അളവില്‍ നൈട്രേറ്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്നു. അതിനാല്‍‌ ഉയർന്ന രക്തസമ്മർദമുള്ള ആളുകള്‍ക്ക് തിരഞ്ഞെടുക്കാവുന്ന പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ടില്‍ ഉയർന്ന നൈട്രേറ്റ് ഉള്ളടക്കം അടങ്ങിയിട്ടുണ്ട്. ഇത് ശിശുക്കളില്‍ നൈട്രേറ്റ് വിഷബാധയ്ക്ക് കാരണമായേക്കാം, അതിനാല്‍ മൂന്ന് മാസമോ അതില്‍ താഴെയോ പ്രായമുള്ള കുട്ടികള്‍ക്ക് ബീറ്റ്റൂട്ട് നല്‍കുന്നത് ഒഴിവാക്കണം.