Fincat

തിരൂരിൽ പുതിയ മോർച്ചറി കെട്ടിടം നിർമ്മിക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ച് കുറുക്കോളി മൊയ്തീൻ എം.എൽ.എ.

തിരൂർ ജില്ലാ ആശുപത്രിയിൽ പുതിയ മോർച്ചറി കെട്ടിടം നിർമ്മിക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ചതായി കുറുക്കോളി മൊയ്തീൻ എം.എൽ.എ പറഞ്ഞു.

ആശുപത്രിയോടനുബന്ധിച്ച് സ്ഥിതി ചെയ്യുന്ന, ജി. എം ബനാത്ത് വാല പൊന്നാനി ലോകസഭാംഗമായിരുന്ന കാലത്ത് അദ്ദേഹത്തിൻ്റെ ഫണ്ട് ഉപയോഗിച്ച നിർമ്മിച്ച കെട്ടിടം സൗകര്യ കുറവ് കൊണ്ട് വീർപ്പുമുട്ടുന്ന സ്ഥിതിയാണ്. നിലവിലുള്ളത് പുതിയ കെട്ടിടത്തിൻ്റെ ആവശ്യകതയേറെയാണ് വലിയ സൗകര്യത്തോട് കൂടി 2025-26 സാമ്പത്തിക വർഷത്തെ എം.എൽ.എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ആധുനിക രീതിയിലാണ് കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തിക്കരിക്കുക എന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ അറിയിച്ചു.