Fincat

DSP സിറാജ് ഡാ!; ഇംഗ്ലണ്ട് മധ്യനിരയില്‍ കൂട്ട ‘അറസ്റ്റ്’; ഓവലില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ


ഓവലില്‍ ഇന്ത്യ പ്രതീക്ഷ വീണ്ടെടുക്കുന്നു. മുഹമ്മദ് സിറാജിന്റെ മിന്നും പ്രകടനമാണ് ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷ നല്‍കിയത്.തുടർച്ചയായ ഇടവേളകളില്‍ മധ്യനിരയിലെ മൂന്ന് താരങ്ങളെ സിറാജ് മടക്കി അയച്ചു. ഒലീ പോപ്പ് (22), ജോ റൂട്ട് (29), ജേക്കബ് ബെതല്‍(6) എന്നിവരുടെ വിക്കറ്റുകളാണ് സിറാജ് നേടിയത്.
നേരത്തെ ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ലഭിച്ചത്. ബെൻ ഡക്കറ്റും സാക് ക്രോളിയും ഏകദിന ശൈലിയില്‍ ബാറ്റ് വീശി. ആദ്യ വിക്കറ്റില്‍ ഇരുവരും 12.5 ഓവറില്‍ 92 റണ്‍സാണ് അടിച്ചുകൂട്ടിയത്. ശേഷം ആദ്യം ഡക്കറ്റും പിന്നീട് ക്രോളിയും വീണു. സാക് ക്രോളി (64) , ബെൻ ഡക്കറ്റ്(43) എന്നിങ്ങനെ നേടി.

ക്രോളിയെ പ്രസിദ്ധ് കൃഷ്ണയും ഡക്കറ്റിനെ ആകാശ് ദീപുമാണ് വീഴ്ത്തിയത്. നിലവില്‍ 39 ഓവർ പിന്നിടുമ്ബോള്‍ 201 റണ്‍സിന് അഞ്ചുവിക്കറ്റ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. ഇംഗ്ലണ്ട് 23 റണ്‍സിന് മാത്രം പിന്നിലാണ്.