Fincat

ജഡേജയും ജുറലും ക്രീസില്‍; ഓവലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച ലീഡിലേക്ക്


ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റില്‍ ഇന്ത്യ മികച്ച ലീഡിലേക്ക്. ഓവലില്‍ ചായയ്ക്ക് പിരിയുമ്ബോള്‍ ഇന്ത്യ 71 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സ് നേടിയിട്ടുണ്ട്.25 റണ്‍സുമായി ധ്രുവ് ജുറലും 26 റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.
111 റണ്‍സ് നേടിയ യശ്വസി ജയ്‌സ്വാളും 94 പന്തില്‍ 66 റണ്‍സ് നേടിയ നൈറ്റ് വാച്ച്‌ മാനായി എത്തി മിന്നും പ്രകടനം നടത്തിയ ആകാശ് ദീപുമാണ് ഇന്ത്യൻ സ്കോർ ചലിപ്പിച്ചത്. ശുഭ്മാന്‍ ഗില്‍ (11), കരുണ്‍ നായര്‍ (5), കെ എല്‍ രാഹുല്‍ (7), സായ് സുദര്‍ശന്‍ (11) എന്നിവർക്ക് തിളങ്ങാനായില്ല.

23 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് ഇന്നലെ തുടക്കത്തിലെ രണ്ട് വിക്കറ്റ് നഷ്ടമായതോടെയാണ് നൈറ്റ് വാച്ച്‌മാനായി ആകാശ് ദീപ് ഇറങ്ങിയത്. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്കോർ പിന്തുടർന്ന ഇംഗ്ലണ്ട് 247 റണ്‍സാണ് നേടിയത്. മുഹമ്മദ് സിറാജിന്റെയും പ്രസിദ്ധ് കൃഷ്ണയുടെയും നാല് വിക്കറ്റ് പ്രകടനമാണ് ഒരു ഘട്ടത്തില്‍ മികച്ച ലീഡിലേക്ക് കുതിക്കുമെന്ന് തോന്നിപ്പിച്ച ഇംഗ്ലണ്ടിനെ പ്രതിരോധിച്ചിട്ടത്.