Fincat

ഓവലില്‍ സെഞ്ച്വറിയുമായി ജയ്‌സ്വാള്‍; രണ്ടാം ഇന്നിങ്സില്‍ കരുത്തുകാട്ടി ഇന്ത്യ


ഇംഗണ്ടിനെതിരായ ഓവല്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ സെഞ്ച്വറിയുമായി യശ്വസി ജയ്‌സ്വാള്‍. നൈറ്റ് വാച്ച്‌മാനായി എത്തിയ ആകാശ് ദീപ് 94 പന്തില്‍ 66 റണ്‍സ് നേടി പുറത്തായി.ഇരുവരുടെയും മികവില്‍ ഇന്ത്യ 50 ഓവർ പിന്നിടുമ്ബോള്‍ 209 റണ്‍സ് നേടിയിട്ടുണ്ട്. കെ എല്‍ രാഹുല്‍ (7), സായ് സുദർശൻ (11), ശുഭ്മാൻ ഗില്‍ (1 ) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ജയ്‌സ്വാളും കരുണ്‍ നായരും ക്രീസിലുണ്ട്.
23 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് ഇന്നലെ തുടക്കത്തിലെ രണ്ട് വിക്കറ്റ് നഷ്ടമായതോടെയാണ് നൈറ്റ് വാച്ച്‌മാനായി ആകാശ് ദീപ് ഇറങ്ങിയത്. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്കോർ പിന്തുടർന്ന ഇംഗ്ലണ്ട് 247 റണ്‍സാണ് നേടിയത്. മുഹമ്മദ് സിറാജിന്റെയും പ്രസിദ്ധ് കൃഷ്ണയുടെയും നാല് വിക്കറ്റ് പ്രകടനമാണ് ഒരു ഘട്ടത്തില്‍ മികച്ച ലീഡിലേക്ക് കുതിക്കുമെന്ന് തോന്നിപ്പിച്ച ഇംഗ്ലണ്ടിനെ പ്രതിരോധിച്ചിട്ടത്.