Fincat

ശ്രദ്ധയ്ക്ക്, കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്, കേരളത്തിൽ ഇന്നും നാളെയും മഴ മുന്നറിയിപ്പ് ഇങ്ങനെ

കേരളത്തിൽ മഴക്ക് വലിയ ശമനമില്ല. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം അനുസരിച്ച് ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. നാളെ ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്.  ഇന്നും നാളെയും മാത്രമാണ് നിലവിൽ മഴ അലർട്ടുള്ളത്.

മഴ അലർട്ട് വിവരങ്ങൾ- യെല്ലോ അലർട്ട് 

07/08/2025: ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസറഗോഡ്