ബസ് കാത്തുനിന്ന യുവതിക്ക് അപകടത്തിൽ ദാരുണാന്ത്യം; 3 പേർക്ക് പരിക്ക്
കൊട്ടാരക്കര പനവേലിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ബസ് കാത്തു നിന്ന യുവതികളെയും ഓട്ടോറിക്ഷയെയും ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ പനവേലി സ്വദേശിനി സോണിയ (42 ) മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു ശ്രീക്കുട്ടി. വിജയൻ എന്നിവർക്കാണ് പരിക്ക്. ഇന്ന് രാവിലെ ആറരയ്ക്ക് ശേഷമാണ് അപകടം നടന്നത്. അപകടത്തിൽ മൂന്ന് പേർക്കാണ് പരിക്കേറ്റിരിക്കുന്നത്. സ്ഥലത്ത് ബസ് കാത്തുനിന്ന രണ്ട് യുവതികൾ, തൊട്ടടുത്ത ഓട്ടോയിലിരുന്ന ഒരാൾ എന്നിവർക്കാണ് പരിക്കേറ്റത്.
മരിച്ച സോണിയ പനവേലി സ്വദേശിനിയാണ്. നഴ്സായ സോണിയ ആശുപത്രിയിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്നു. വാനിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണോ അപകട കാരണമെന്ന് സംശയം ഉയരുന്നുണ്ട്. അപകടത്തിന് ശേഷം വാൻ ഡ്രൈവർ രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നു. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതികളെ ഇടിച്ചതിന് ശേഷം മുന്നോട്ട് പോയതിന് ശേഷമാണ് വാൻ ഓട്ടോയിലിടിച്ചത്. ഓട്ടോയിലുണ്ടായിരുന്ന വിജയൻ എന്നയാൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സോണിയയുടെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.