Shobika

തൊഴിലവസരങ്ങളുമായി ദുബായ്; നിർമാണ മേഖലയിൽ അവസരങ്ങൾ വർദ്ധിക്കും

ദുബായിലെ നിര്‍മാണ മേഖലയില്‍ നിരവധി തൊഴിലവസരങ്ങള്‍ വരുന്നു. വരും നാളുകളില്‍ പ്രവാസികള്‍ ഉള്‍പ്പെടെ പതിനായിരണക്കണക്കിന് ആളുകള്‍ക്ക് ഈ മേഖലയില്‍ ജോലി ലഭിക്കുമെന്നാണ് വിലയിരുത്തല്‍. 30,000 കെട്ടിട നിര്‍മാണ അപേക്ഷകള്‍ക്കാണ് ഏഴ് മാസത്തിനിടെ ദുബായ് മുന്‍സിപ്പാലിറ്റി അനുമതി നല്‍കിയത്.

1 st paragraph

കഴിഞ്ഞ മാസത്തിനുളളില്‍ മാത്രം 10 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള നിര്‍മാണ പ്രവൃത്തികള്‍ക്കും നഗരസഭ അനുമതി നല്‍കി. പെര്‍മിറ്റ് നേടിയതില്‍ 45 ശതമാനവും ബഹുനില വാണിജ്യ, നിക്ഷേപ കെട്ടിടങ്ങളാണ്. 40 ശതമാനം പാര്‍പ്പിട വില്ലകളും ഇതില്‍ ഉള്‍പ്പെടുന്നു.

2nd paragraph

പുതിയതായി പെര്‍മിറ്റ് നേടിയ കെട്ടിടങ്ങളുടെ നിര്‍മാണം ആരംഭിക്കുന്നതോടെ പതിനായരിക്കണക്കിന് തൊഴില്‍ അവസരങ്ങളാകും ഈ മേഖലയില്‍ ഉണ്ടാവുക. 55 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുളള നിര്‍മാണങ്ങളാകും വൈകാതെ ദുബായിയുടെ വിവിധ മേഖലകളില്‍ ആരംഭിക്കുക. ഇതോടെ കൂടുതല്‍ പ്രവാസികള്‍ ദുബായിലേക്ക് എത്താനുളള സാധ്യതയാണ് നിലനില്‍ക്കുന്നത്