Shobika

25 വര്‍ഷത്തിലേറെ നീണ്ട പ്രവാസ ജീവിതം, കോഴിക്കോട് സ്വദേശി സൗദിയില്‍ നിര്യാതനായി


റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന കോഴിക്കോട് കൊടുവള്ളി കരുവമ്ബൊയില്‍ സ്വദേശി അബ്ദുറഊഫ്‌ ചീരുൻകണ്ടിയില്‍ (48) ഹൃദയാഘാതം മൂലം നിര്യാതനായി.25 വർഷത്തിലേറെയായി ജുബൈലില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം സജീവ കെ.എം.സി.സി പ്രവർത്തകനാണ്.

കോഴിക്കോട് കിനാലൂർ സ്വദേശിനി സജ്‌ന റഊഫ് ആണ് ഭാര്യ. രണ്ടു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും ഉണ്ട്. പ്രവാസി വെല്‍ഫെയർ ജനസേവന വിഭാഗം കണ്‍വീനർ സലീം ആലപ്പുഴയുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

1 st paragraph