Fincat

ഫെയ്‌സ്ബുക്കിൽ പരിചയപ്പെട്ട ‘വിവാഹമോചിത’യുമായി 80കാരൻ പ്രണയത്തിലായി; 754 തവണയായി ആകെ നഷ്ടമായത് 9 കോടി രൂപ

ഫെയ്സ്ബുക്കിൽ പരിചയപ്പെട്ട ‘സ്ത്രീ’യുമായി പ്രണയത്തിലായ 80 കാരന് നഷ്ടമായത് 9 കോടി രൂപ. മുംബൈ സ്വദേശിയായ ഇദ്ദേഹത്തിൽ 734 തവണകളിലായി പണം തട്ടിയെടുത്തതിന് പിന്നിൽ ഓൺലൈൻ തട്ടിപ്പ് സംഘങ്ങളാണെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തൻ്റെ മുഴുവൻ സമ്പാദ്യവും നഷ്ടപ്പെട്ട് ദുരവസ്ഥയിലാണ് ഡി

1 st paragraph

ഏപ്രിൽ 2013 നും ജനുവരി 2025 നും ഇടയിലാണ് ഈ ഇടപാടുകളെല്ലാം നടന്നത്. കൈയ്യിലുണ്ടായിരുന്ന പണമെല്ലാം തീർന്നപ്പോൾ മരുമകളുടെയും മകൻ്റെയും കൈയിൽ നിന്ന് കടമായി പണം വാങ്ങിയതോടെ മകന് തോന്നിയ സംശശമാണ് സംഭവം പൊലീസിൻ്റെ ശ്രദ്ധയിലേക്ക് എത്തിച്ചത്. താൻ വലിയ തട്ടിപ്പിന് ഇരയായെന്ന യാഥാർത്ഥ്യമറിഞ്ഞ വയോധികൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

ശർവി എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം. വയോധികൻ ശർവിക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചെങ്കിലും ഇത് സ്വീകരിക്കപ്പെട്ടില്ല. പിന്നീട് ദിവസങ്ങൾക്ക് ശേഷം ശർവി വയോധികന് ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. ഇവർ തമ്മിൽ മെസഞ്ചറിൽ തുടങ്ങിയ സംസാരം വാട്‌സ്ആപ്പിലേക്ക് നീണ്ടു. താനൊരു വിവാഹമോചിതയാണെന്നും രണ്ട് മക്കളുടെ അമ്മയാണെന്നും പറഞ്ഞ ശർവി, ദുരിത ജീവിതത്തിൻ്റെ കഥ പറഞ്ഞുതുടങ്ങിയതോടെ വയോധികൻ്റെ മനസുരുകി. കുട്ടികളുടെ രോഗം ചികിത്സിക്കാനെന്ന് പറഞ്ഞ് പല തവണയായി ശർവി വയോധികനിൽ നിന്ന് പണം വാങ്ങി. ഓരോ തവണയും പണത്തിനായി ഓരോ കാരണം പറഞ്ഞെങ്കിലും ലവലേശം സംശയിക്കാതെ വയോധികൻ പണമയച്ചു.

2nd paragraph