1969 ലാണ് രാജ്യത്ത് ആദ്യമായി സർക്കാർ ഉടമസ്ഥതയിൽ ചിട്ടി സ്ഥാപനം ആരംഭിക്കുന്നത്. ഇഎംഎസ് മന്ത്രി സഭയുടെ കാലത്ത് അന്നത്തെ ധനകാര്യ മന്ത്രി ശ്രീ.പി.കെ കുഞ്ഞിന്റെ നേതൃത്വത്തിലാണ് കേരളത്തിൽ കെ.എസ്.എഫ്.ഇ എന്ന പേരിൽ സ്ഥാപനം ആരംഭിച്ചത്. നിലവിൽ,

ട്ടി, സ്വര്‍ണപ്പണയ വായ്പ, ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പകള്‍ എന്നിങ്ങനെയുള്ള സാമ്പത്തിക സേവനങ്ങളാണ് കെഎസ്എഫ്ഇ ഇടപാടുകാരിലേക്ക് എത്തിക്കുന്നത്. പിന്നീട്, കെഎസ്എഫ്ഇ ആധുനികവത്കരിക്കപ്പെട്ടു. മൊബൈൽ ആപ്ലിക്കേഷനുകൾ, സ്വന്തം IFS കോഡിലൂടെ ഇലക്ട്രോണിക് പണമിടപാടുകൾ തുടങ്ങിയവ കെഎസ്എഫ്ഇ അവതരിപ്പിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം ആയിരം കോടി രൂപയുടെ പുതിയ ചിട്ടി പദ്ധതികൾ കെഎസ്എഫ്ഇ ആരംഭിച്ചിരുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷം 512 കോടി രൂപയുടെ ഉയർന്ന ലാഭത്തോടെ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ മുൻപന്തിയിയിലായിരുന്നു കെഎസ്എഫ്ഇ. സാങ്കേതിക വിദ്യയയിൽ അധിഷ്ടിതമായ പ്രവർത്തനങ്ങൾ മികവോടെ നടപ്പാക്കാനായതും ജീവനക്കാരുടെ ലക്ഷ്യബോധവും സേവനതൽപ്പരതയും ഇടപാടുകാർക്കുള്ള വിശ്വാസ്യതയുമാണ് നേട്ടങ്ങളിലേക്കുള്ള കുതിപ്പിന് കാരണമെന്ന് എം.ഡി ഡോ. എസ്.കെ സനിൽ പറഞ്ഞു.

കഴിഞ്ഞ നാലു വർഷ കാലയളവിൽ 504 കോടി രൂപയുടെ സാമ്പത്തിക സഹായം പലിശ ഇളവിലൂടെ ഇടപാടുകാർക്ക് നൽകിയെന്നും ഡിവിഡണ്ട്, ഗ്യാരണ്ടി കമ്മീഷൻ തുടങ്ങിയ ഇനങ്ങളിൽ സംസ്ഥാന സർക്കാരിന് 920 കോടി രൂപ നൽകിയെന്നും കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ പറഞ്ഞു