നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യബസ് ടെര്‍മിനലിലേക്ക് ഇടിച്ചുകയറി, മുമ്ബും സമാന അപകടം
ഇടുക്കി: കട്ടപ്പന പുതിയ പുതിയസ്റ്റാൻഡിലെ ടെർമിനലില്‍ ബസ് കാത്തിരുന്നവരുടെമേല്‍ നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് ഇടിച്ചു കയറി.ഞായറാഴ്ച വൈകിട്ട് 5:30 തോടെയായിരുന്നു അപകടം.
കസേരയില്‍ ബസ് കാത്തിരുന്ന ആളുകളുടെ ഇടയിലേക്കാണ് ബസ് ഇടിച്ചു കയറിയത്. ഉയർത്തിക്കെട്ടിയ തറയും പിന്നിട്ട് ബസ് പാഞ്ഞുകയറി. മൂന്ന് പേർ ബസ്സിനിടയില്‍പ്പെട്ടു. സമീപത്തുണ്ടായിരുന്ന പോലീസെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
മുമ്ബും സമാനരീതിയില്‍ കട്ടപ്പന പുതിയ ബസ്റ്റാൻഡില്‍ ടെർമിനലിലേക്ക് ബസ് ഇടിച്ചുകയറിയ സംഭവമുണ്ടായിരുന്നു. അന്ന് യുവാവിന്റെ കഴുത്തിനൊപ്പം ബസ് ഇടിച്ചുകയറിയെങ്കിലും ബസിന്റെ പ്ലാസ്റ്റിക് ബമ്ബർ രക്ഷയായി. ഇരുമ്ബുപോലെ കാഠിന്യമേറിയ വസ്തു അല്ലാത്തതിനാല്‍ ഇടിയുടെ ആഘാതം കുറഞ്ഞു. ഇരുന്ന കസേര പിന്നോട്ടു വളഞ്ഞതും രക്ഷയായി. ബസ് സ്റ്റാൻഡ് ടെർമിനലിന്റെ അടിത്തറ പൊക്കമുള്ളതായതിനാല്‍ ബസിന്റെ ടയർ തറയിലേക്ക് കയറിനിന്നതും രക്ഷയായി.