Main Banner

തെരുവുനായ ആക്രമണം; ലൈൻമാൻ അടക്കം നിരവധിപേര്‍ക്ക് കടിയേറ്റു


കോഴിക്കോട്: വാണിമേലില്‍ കെ.എസ്.ഇ.ബി ലൈൻമാൻ അടക്കം നിരവധി പേർക്ക് നായയുടെ കടിയേറ്റു. വാണിമേല്‍ വെള്ളിയോട് പള്ളിക്ക് സമീപത്തെ റോഡില്‍ വെച്ചാണ് നായയുടെ കടിയേറ്റത്.രാവിലെ ഏഴ് മണി മുതല്‍ എട്ടരവരെയുള്ള സമയങ്ങളിലാണ് അക്രമമുണ്ടായത്. പരിക്കേറ്റ അഞ്ച് പേരെ നാദാപുരം ഗവ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്തവർക്കുനേരെയാണ് നായയുടെ അക്രമമുണ്ടായത്. എല്ലാവർക്കും കാല്‍പാദത്തിനാണ് കിടയേറ്റത്. കെ.എസ്.ഇ.ബി ലൈൻമാൻ ജിഷോണ്‍ കുമാർ (47), പുതുക്കുടി കക്കാടം വീട്ടില്‍ രാജൻ (59), കുളിക്കുന്നില്‍ വയലില്‍ രാജൻ (63), പുതുക്കുടി ചുഴലിയില്‍ കണാരൻ (65), വെള്ളിയോട് പള്ളിപ്പറമ്ബത്ത് മുഹമ്മദ് (21) എന്നിവർക്കാണ് പരിക്കേറ്റത്.

1 st paragraph