Fincat

ബിഹാർ വോട്ടർ പട്ടിക ക്രമക്കേട്: തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് പ്രതിപക്ഷ എംപിമാര്‍ നടത്തിയ മാർച്ചിൽ സംഘർഷം

വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് പ്രതിപക്ഷ എംപിമാർ നടത്തിയ മാർച്ചിൽ സംഘർഷം. ബിഹാർ വോട്ടർ പട്ടികയിൽ ക്രമേക്കേട് ആരോപിച്ചാണ് മാർച്ച്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മാർച്ചിൽ പങ്കെടുത്തു. പ്രതിഷേധ മാർച്ച് പൊലീസ് തട‍ഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. ബാരിക്കേ‍ഡ് ചാടിക്കടക്കാൻ എംപിമാർ ശ്രമിച്ചു.