ബിഗ് ബോസ് താല്‍ക്കാലികമായി നിര്‍ത്തിവയ്‍ക്കുന്നോ?, വീഡിയോയ്‍ക്ക് പിന്നിലെന്ത്?
ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ഏഴ് അത്യന്തം ആവേശത്തോടെ മുന്നേറുകയാണ്. ബിഗ് ബോസിന്റെ ആദ്യ ആഴ്‍ച തന്നെ ഒരു എവിക്ഷൻ നടന്നിരിക്കുകയുമാണ്. മുൻഷി രഞ്‍ജിത്താണ് ബിഗ് ബോസ് വീട്ടില്‍ നിന്ന് പടിയിറങ്ങിയിരിക്കുന്നത്. അതിനിടെ ഇന്ന് പുലര്‍ച്ചെ ഏഷ്യാനെറ്റ് പുറത്തുവിട്ട ഒരു പ്രൊമൊ ബിഗ് ബോസ് പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.
അവിടെ നല്ല അനുഭവം ആയിരുന്നു എന്നാണ് രഞ്‍ജിത് പറഞ്ഞത്. നെഞ്ചു വിരിച്ചാണ് ഞാൻ നില്‍ക്കുന്നത്. പരാജിതനാണ് എന്ന് ഞാൻ കരുതുന്നില്ല. ഒരു നല്ല കളിക്കാരന് എപ്പോഴും പന്ത് കിട്ടും എന്നാണ് ഞാൻ പറഞ്ഞത്. എന്നാല്‍ സ്റ്റാര്‍ട്ടിംഗ് പോയന്റില്‍ തന്നെ പുറത്തായി. ഒരു പ്ലാനിംഗും എനിക്ക് ഉണ്ടായിരുന്നില്ല. ഏത് സമയത്തും എവിടെ നിന്നും ഒരു അമ്പ് വരുമെന്ന് പ്രതീക്ഷിക്കണം. എവിടേയ്‍ക്ക് അമ്പ് കൊടുക്കണം എന്നും കൂര്‍മ ബുദ്ധിയില്‍ പ്രതീക്ഷിക്കണം. പിന്നെ കിച്ചണ്‍ ടീമിലായതിനാല്‍ എല്ലാവര്‍ക്കും ഭക്ഷണം കൊടുക്കേണ്ടതിനാല്‍ അവിടെ കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വന്നതിനാല്‍ ചില കാര്യങ്ങളില്‍ മാറി നില്‍ക്കേണ്ടി വന്നിട്ടുണ്ട് എന്നും രഞ്‍ജിത് പറഞ്ഞു.