Fincat

ഇന്ത്യയ്ക്കെതിരെ ആണവ ഭീഷണി മുഴക്കി പാക് സൈനിക മേധാവി; ‘സിന്ധു നദിയിൽ അണക്കെട്ട് പണിതാൽ മിസൈൽ അയച്ച് തകർക്കും’

 

ഇന്ത്യക്കെതിരെ പ്രകോപന പ്രസ്താവനകളുമായി പാക് സൈനിക മേധാവി അസിം മുനീർ. ഇന്ത്യ വിശ്വഗുരു എന്ന് സ്വയം പറയുന്നു, സത്യത്തിൽ അതല്ലെന്ന് പാക് സൈനിക മേധാവി അസിംമുനീർ പറഞ്ഞു. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയം അല്ല. കശ്മീർ പാകിസ്താൻ്റെ ജീവനാഡിയാണെന്നും അസിം മുനീർ പറഞ്ഞു. അമേരിക്കൻ സന്ദർശനത്തിനിടെയാണ് ഇന്ത്യക്കെതിരെ അസിം മുനീർ പ്രകോപന പ്രസ്താവനകൾ നടത്തിയത്.

1 st paragraph

ഇന്ത്യയ്ക്കെതിരെ ആണവ ഭീഷണിയും മുഴക്കിയ അസിം മുനീർ, പാകിസ്താൻ ആണവരാഷ്ട്രമാണെന്നും പാകിസ്താൻ തകർന്നാൽ ലോകത്തിൻ്റെ പകുതിയും ഒപ്പം തകർക്കുമെന്നും പറഞ്ഞു. ഇന്ത്യ സിന്ധു നദിയിൽ അണക്കെട്ട് പണിതാൽ പൂർത്തിയായ ഉടൻ മിസൈൽ അയച്ച് തകർക്കും. സിന്ധു നദി ഇന്ത്യക്കാരുടെ സ്വന്തമല്ലെന്നും അസിം മുനീർ പറഞ്ഞു. അമേരിക്കയിൽ പാക് വ്യവസായികളുടെ പരിപാടിയിലാണ് പ്രകോപന പ്രസ്താവന നടത്തിയത്.