രാവിലെ വെറുംവയറ്റില്‍ നേന്ത്രപ്പഴം കഴിക്കാറുണ്ടോ? എങ്കില്‍, അറിയേണ്ടത്
മിക്കവാറും വീടുകളില്‍ ബ്രേക്ക്ഫാസ്റ്റിനൊപ്പം നേന്ത്രപ്പഴവും കാണും. ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ സമയം കിട്ടാത്തവര്‍ നേന്ത്രപ്പഴവുമെടുത്താകും വീട്ടിലേയ്ക്ക് പോവുക. എന്നാല്‍ വെറും വയറ്റില്‍ നേരിട്ട് നേന്ത്രപ്പഴം കഴിക്കുന്നത് അത്ര ഗുണകരമല്ല.
പോഷകങ്ങള്‍
ശരീരത്തിനാവശ്യമായ പോഷകങ്ങള്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 6 എന്ന് തുടങ്ങി നമ്മുടെ ശരീരത്തിന് വേണ്ട ധാതുക്കള്‍, ഫോളേറ്റ് തുടങ്ങി പല ഘടകങ്ങള്‍ കൊണ്ടും സമ്പുഷ്ടമാണ് നേന്ത്രപ്പഴം.
വെറും വയറ്റില്‍ വേണ്ട
എന്നാല്‍ വെറും വയറ്റില്‍ നേരിട്ട് നേന്ത്രപ്പഴം കഴിക്കുന്നത് അത്ര ഗുണകരമല്ല. മറ്റെന്തെങ്കിലും ഭക്ഷണം കഴിച്ച ശേഷം മാത്രം നേന്ത്രപ്പഴം കഴിക്കാം.
ഊര്‍ജം
നേന്ത്രപ്പഴത്തില്‍ ഉയര്‍ന്ന നിലയില്‍ അടങ്ങിയിരിക്കുന്ന സ്വാഭാവിക ഷുഗര്‍ ശരീരത്തിന് പെട്ടെന്ന് ഊര്‍ജം നല്‍കുമെങ്കിലും മറ്റ് ഭക്ഷണങ്ങള്‍ കഴിക്കാത്തതു മൂലം മറ്റ് ധാതുക്കളുടെ അഭാവം കാരണം ഈ ഊര്‍ജമെല്ലാം പെട്ടെന്ന് നഷ്ടപ്പെടും.
ദഹനം
നേന്ത്രപ്പഴത്തിന് അസിഡിക് സ്വഭാവമാണുള്ളത്. അതിനാല്‍ ഇത് വെറുംവയറ്റില്‍ കഴിച്ചാല്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ മറ്റ് ഭക്ഷണങ്ങള്‍ക്കൊപ്പം നേന്ത്രപ്പഴം കഴിക്കുന്നതാണ് നല്ലത്.
രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍
പൊട്ടാസ്യം ധാരാളം അടങ്ങിയ നേന്ത്രപ്പഴം പതിവായി കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
കൊളസ്ട്രോള്‍
നേന്ത്രപ്പഴത്തില്‍ പെക്റ്റിന്‍ എന്ന ജലത്തില്‍ ലയിക്കുന്ന തരം നാരുകളുണ്ട്. ഇവ ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎലിന്റെ തോതു കുറയ്ക്കുന്നതിനെ സഹായിക്കും. ഒപ്പം ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.
മാനസികാരോഗ്യം
തലച്ചോറിന്‍റെ പ്രവർത്തനത്തിനും നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണ്. നിങ്ങളുടെ മാനസികാവസ്ഥ മികച്ചതാക്കാനും നേന്ത്രപ്പഴം സഹായിക്കും.
ശ്രദ്ധിക്കുക:
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര ക്രമത്തില്‍ മാറ്റം വരുത്തുക.