രണ്ട് കുട്ടികൾക്ക് H1 N1 രോഗബാധ; വെണ്ണല ഗവൺമെന്റ് ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് അടച്ചു, പഠനം ഓൺലൈൻ ആക്കി
എറണാകുളം വെണ്ണലയിൽ എച്ച് വൺ എൻ വൺ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് വെണ്ണല ഗവൺമെന്റ് ഹൈസ്കൂളിലെ 5 ആം ക്ലാസിലെ ക്ലാസ് മുറി അടച്ചു. അഞ്ചാം ക്ലാസിലെ രണ്ട് വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് നടപടി. ക്ലാസ് അടച്ചതോടെ പഠനം ഓൺലൈൻ വഴി ആക്കിയിട്ടുണ്ട്. ആലുവ യുസി കോളേജിനടുത്തുള്ള ജ്യോതി നിവാസ് സ്കൂൾ മൂന്ന് ദിവസത്തേക്ക് അടച്ചിട്ടുണ്ട്. ഏഴ് വിദ്യാർത്ഥികൾക്കാണ് ഇവിടെ പകർച്ച പനി റിപ്പോർട്ട് ചെയ്തത്.