Fincat

‘കൂലി’യിൽ സൗബിൻ മിന്നിച്ചോ? പ്രേക്ഷക പ്രതികരണം

തലൈവർ രജനികാന്തിനെ നായകനാക്കി ലോകേഷ് ഒരുക്കിയ ‘കൂലി’യുടെ ആദ്യ ഷോ കഴിയുമ്പോൾ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം രജിനികാന്ത് ആരാധകരെ തൃപ്തിപ്പെടുത്തുന്നതാണെങ്കിലും ലോകേഷ് ആരാധകരെ പൂർണമായും തൃപ്തിപ്പെടുത്തിയില്ലെന്നാണ് പ്രതികരണങ്ങൾ നൽകുന്ന സൂചന. ചിത്രത്തിൽ സൗബിന്റെ പ്രകടനവും ഇൻട്രോയും ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. അനിരുദ്ധിന്റെ സംഗീതവും പ്രേഷക പ്രശംസ നേടി.

1 st paragraph

രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ രജനിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് കൂലി. പ്രതീക്ഷയ്ക്കൊത്ത് ചിത്രം ഉയർന്നില്ലെങ്കിലും കണ്ടിരിക്കാവുന്ന സിനിമയെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ദേവ എന്ന മുൻ ഗാങ് ലീഡറെ ചുറ്റിപ്പറ്റിയുള്ളതാണ് കഥ. നാഗാർജുന, ശ്രുതി ഹാസൻ, പൂജ ഹെഗ്ഡെ, ഉപേന്ദ്ര, ആമിർ ഖാൻ, സൗബിൻ എന്നിവർ ഉൾപ്പടെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

‘കൂലി’ പ്രി-റിലീസ് ഇവന്റിൽ സൗബിനെക്കുറിച്ച് രജനികാന്ത് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. സൗബിന്റെ കാര്യത്തില്‍ ആദ്യം തനിക്ക് തീരെ ആത്മവിശ്വാസമില്ലായിരുന്നുവെന്നാണ് രജനികാന്ത് പറഞ്ഞത്. പിന്നീട് അദ്ദേഹത്തിന്റെ പ്രകടനം കണ്ട് ഞെട്ടിപ്പോയെന്നും രജനികാന്ത് പറഞ്ഞു. വളരെ പ്രധാനപ്പെട്ട വേഷമാണ് അതെന്നും ആര് ചെയ്യണമെന്ന് ചിന്തിച്ചപ്പോൾ ആദ്യം മനസ്സിൽ വന്നത് ഫഹദ് ഫാസിലായിരുന്നുവെന്നും രജനികാന്ത് പറഞ്ഞിരുന്നു.