Fincat

പെണ്‍സുഹൃത്തിനൊപ്പം സഞ്ചരിക്കവേ കാര്‍ തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞു, വാച്ചും മൊബൈലും കവര്‍ന്നു, അറസ്റ്റ്

പ്രതികള്‍ ഗുണ്ടാലിസ്റ്റില്‍ പെടുന്നവരും നിരവധി കേസുകളില്‍ കാപ്പ നേരിടുന്നവരും പ്രതികളുമാണെന്ന് പൊലീസ് വ്യക്തമാക്കി

തൃശ്ശൂരില്‍ കാര്‍ തടഞ്ഞു നിര്‍ത്തുകയും യുവാവിനെ അസഭ്യം പറഞ്ഞ് വാച്ചും മൊബൈലും തട്ടിയെടുക്കുകയും ചെയ്ത കേസില്‍ പ്രതികള്‍ പിടിയില്‍. ആനന്ദപുരം ഇടയാട്ടുമുറി സ്വദേശിയായ അപ്പുട്ടി എന്ന അനുരാഗ് (28), നിഖില്‍ (30), പട്ടേപ്പാടം കൊറ്റനല്ലൂര്‍ സ്വദേശിയായ അബ്ദുള്‍ ഷാഹിദ് എന്നിവരെയാണ് പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കറുകുറ്റി സ്വദേശിയായ 36കാരനെയാണ് പ്രതികള്‍ ആക്രമിച്ചത്.

1 st paragraph

കഴിഞ്ഞ മാസം 11-നായിരുന്നു സംഭവം. പെണ്‍സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിച്ചതിന് കാര്‍ തടഞ്ഞ് നിര്‍ത്തി അസഭ്യം പറയുകയും 20000 രൂപ വില വരുന്ന വാച്ചും മൊബൈല്‍ ഫോണും തട്ടിയെടുത്ത് കടന്നു കളയുകമായിരുന്നു എന്നാണ് പരാതി. പ്രതികള്‍ ഗുണ്ടാലിസ്റ്റില്‍ പെടുന്നവരും നിരവധി കേസുകളില്‍ കാപ്പ നേരിടുന്നവരും പ്രതികളുമാണെന്ന് പൊലീസ് വ്യക്തമാക്കി. ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്.