കോട്ടയം-നിലമ്ബൂര്‍ എക്‌സ്പ്രസിന് 3 സ്റ്റോപ്പുകള്‍ കൂടി; നിലമ്ബൂരിലേക്ക് നീട്ടിയത് എറണാകുളം മെമു തന്നെ
നിലമ്ബൂർ: കോട്ടയം-നിലമ്ബൂർ എക്സ്പ്രസ് ട്രെയിനിന് മൂന്നു സ്റ്റേഷനുകളില്‍ക്കൂടി സ്റ്റോപ്പ് അനുവദിച്ചു. കുലുക്കല്ലൂർ, പട്ടിക്കാട്, മേലാറ്റൂർ എന്നിവിടങ്ങളിലാണ് പുതിയ സ്റ്റോപ്പ് അനുവദിച്ചത്.നിലമ്ബൂർ-കോട്ടയം സർവീസിനും ഇവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
നിലവില്‍ ഈ സർവീസുകള്‍ക്ക് ഷൊർണൂർ-നിലമ്ബൂർ റൂട്ടില്‍ അങ്ങാടിപ്പുറത്തും വാണിയമ്ബലത്തും മാത്രമാണ് സ്റ്റോപ്പുള്ളത്. മൂന്നു സ്റ്റോപ്പുകള്‍ കൂടി അനുവദിച്ചതോടെ യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടും. അതേസമയം എന്നുമുതല്‍ ഈ സ്റ്റോപ്പുകളില്‍ ട്രെയിൻ നിർത്തിത്തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.
എറണാകുളം മെമു തന്നെ നിലമ്ബൂരിലേക്ക് നീട്ടും
നിലമ്ബൂർ: ഷൊർണൂരില്‍നിന്ന് നിലമ്ബൂരിലേക്ക് പുതിയതായി അനുവദിച്ച മെമു എറണാകുളത്തുനിന്നുള്ളതുതന്നെ നിലമ്ബൂർക്ക് നീട്ടി ഉത്തരവായി. അതനുസരിച്ച് എറണാകുളത്തുനിന്ന് പുറപ്പെട്ട് രാത്രി എട്ടരയ്ക്ക് ഷൊർണൂരിലെത്തുന്ന ട്രെയിൻതന്നെയായിരിക്കും നിലമ്ബൂരിലേക്ക് വരിക. രണ്ട് നമ്ബർ ഉണ്ടാകുമെങ്കിലും എറണാകുളത്തുനിന്നുള്ള യാത്രക്കാർക്ക് ട്രെയിൻ മാറാതെത്തന്നെ നിലമ്ബൂരിലേക്ക് എത്താം. നേരത്തേ വണ്ടി പ്രഖ്യാപിച്ചപ്പോള്‍ ഇക്കാര്യത്തില്‍ തീരുമാനമായിരുന്നില്ല. എന്നാല്‍ വ്യാഴാഴ്ചതന്നെ ഇതുസംബന്ധിച്ച് പുതിയ ഉത്തരവ് റെയില്‍വേ ഇറക്കുകയായിരുന്നു.