Fincat

പാലം നിര്‍മിക്കുന്നത് 23.82 കോടി രൂപ ചെലവില്‍; ഗര്‍ഡര്‍ തകര്‍ന്നതില്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി


കൊയിലാണ്ടി: തോരായിക്കടവ് പാലം നിർമാണത്തിനിടെ ഗർഡർ തകർന്നത് പരിശോധിക്കാൻ കെആർഎഫ്ബി-പിഎംയു പ്രോജക്‌ട് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പൊതുമരാമത്തുവകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. റിപ്പോർട്ട് ലഭിച്ചാല്‍ തെറ്റുണ്ടെങ്കില്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുടെ നിർദേശപ്രകാരം കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യുട്ടീവ് എൻജിനിയർ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

23.82 കോടി രൂപ ചെലവിലാണ് കിഫ്ബി സഹായത്തോടെ എട്ടുതൂണുള്ള പാലം നിർമിക്കുന്നത്. ഇതില്‍ മധ്യത്തിലുള്ള ഭാഗം കോണ്‍ക്രീറ്റ് കഴിഞ്ഞു. 2023 ഓഗസ്റ്റ് മൂന്നിനാണ് പാലത്തിന്റെ പ്രവൃത്തി പൊതുമരാമത്തുവകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ ആരംഭിച്ചത്. 18 മാസമാണ് നിർമാണകാലാവധി നിശ്ചയിച്ചിരുന്നതെങ്കിലും നീണ്ടുപോകുകയായിരുന്നു. മഞ്ചേരിയിലെ പിഎംആർ കണ്‍സ്ട്രക്ഷൻ കമ്ബനിക്കാണ് കരാർ. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമാണച്ചുമതല.