Fincat

ഏലപ്പാറയിൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് തീ പിടിച്ചു, കാ‌‌ർ പൂ‌ർണമായും കത്തി നശിച്ചു, അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാർ

ഏലപ്പാറ ചെമ്മണ്ണിൽ ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് കത്തിയത്. വാഹനത്തിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഫയർ ഫോഴ്‌സ് എത്തി തീ അണച്ചു. ചെന്നൈ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ല. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പീരുമേട് നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വാഹനത്തിൽ ഉള്ളവർ പുറത്തിറങ്ങി ഓടി മാറുകയായിരുന്നു. അതു കൊണ്ട് തലനാരിഴക്കാണ് അപകടം ഒഴിവായത്. കാർ പൂർണമായും കത്തി നശിച്ചു.