മുഖം സുന്ദരമാക്കാൻ കറ്റാർവാഴ ഫേസ് പാക്കുകൾ
മഞ്ഞൾ, കറ്റാർവാഴ ജെല്‍, തേൻ എന്നിവ യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഈ പാക്ക് ചർമത്തിന്റെ വീക്കം, പാടുകൾ എന്നിവ മാറ്റാൻ സഹായിക്കും.
ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാർവാഴ. പൊള്ളൽ, ചൊറിച്ചിൽ, മുഖക്കുരു, മറ്റ് ചർമ്മ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാൻ കറ്റാർവാഴ മികച്ചൊരു ചേരുവകയാണ്. കറ്റാർവാഴ ജെല്ലിന് വീക്കം തടയുന്ന ഗുണങ്ങളുണ്ട്. സൂര്യതാപമേറ്റ പാടുകൾ മാറാനും കറ്റാർവാഴ സഹായകമാണ്. ആന്റിഓക്സിഡന്റുകളും രോഗശാന്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ധാതുക്കളും അടങ്ങിയിട്ടുണ്ട്. മുഖം സുന്ദരമാക്കാൻ പരീക്ഷിക്കാം കറ്റാർവാഴ കൊണ്ടുള്ള ഫേസ് പാക്കുകൾ…
മഞ്ഞൾ, കറ്റാർവാഴ ജെൽ, തേൻ എന്നിവ യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഈ പാക്ക് ചർമത്തിന്റെ വീക്കം, പാടുകൾ എന്നിവ മാറ്റാൻ സഹായിക്കും.