ഹമാസിന്റെ ആയുധ സംഭരണ കേന്ദ്രം തകര്‍ത്തു, നേതാവിനെ വധിച്ചു; ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇസ്രയേല്‍
ഗാസ: ഹമാസ് നേതാവ് നാസ്സർ മൂസയെ വധിച്ചതായി ഇസ്രയേല്‍. തെക്കൻ ഗാസ മുനമ്ബിലെ ഖാൻ യൂനിസില്‍ ആയുധസംഭരണ കേന്ദ്രത്തെ ലക്ഷ്യമാക്കി നടത്തിയ വ്യോമാക്രമണത്തിലാണ് നാസർ മൂസ കൊല്ലപ്പെട്ടത്.ഈ മാസം ഒൻപതിനാണ് മൂസ ഖാൻ കൊല്ലപ്പെട്ടത്.
ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള പദ്ധതിക്ക് ഇസ്രായേല്‍ മന്ത്രിസഭ അംഗീകാരം നല്‍കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഹമാസിന്റെ പ്രധാന നേതാക്കളിലൊരാള്‍ കൂടി കൊല്ലപ്പെട്ടത്. ഹമാസ് റോക്കറ്റുകള്‍ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന ഖാൻ യൂനിസിലെ കെട്ടിടം ഇസ്രയേല്‍ തകർത്തു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഐഡിഎഫ് പുറത്തുവിട്ടു.
2025 മെയ് മാസത്തില്‍ കൊല്ലപ്പെട്ട റഫ ബ്രിഗേഡിന്റെ കമാൻഡറായിരുന്ന മുഹമ്മദ് ഷബാനയുടെ അടുത്ത അനുയായിയായിരുന്നു നാസർ മൂസ. ബ്രിഗേഡിലെ രഹസ്യന്വേഷണ മേധവിയായും നിരീക്ഷണ സംവിധാനത്തിന്റെ തലവനായും പ്രവർത്തിച്ചിട്ടുണ്ട്.