Fincat

മുരിങ്ങൂരിലെ ​ഗതാ​ഗതക്കുരുക്ക്, കുഴി അടയ്ക്കാൻ തീരുമാനം, ഗതാ​ഗതം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുന്നു

തൃശ്ശൂർ മുരിങ്ങൂരിലെ ​ഗതാ​ഗതക്കുരുക്കിൽ കുഴി അടയ്ക്കാൻ തീരുമാനമായി. കരാർ കമ്പനിയാണ് കുഴി അടയ്ക്കുക. ഇതിനുള്ള മെറ്റൽ പൊടിയും മറ്റും മുരിങ്ങൂർ ജംഗ്ഷനിൽ എത്തിച്ചിട്ടുണ്ട്. ജനങ്ങളെ പെരുവഴിയിലാക്കിക്കൊണ്ടുള്ള തൃശ്ശൂർ മുരിങ്ങൂരിലെ ​ഗതാ​ഗതക്കുരുക്ക് തുടരുകയാണ്. എറണാകുളത്തേക്കുള്ള ​ഗതാ​ഗതം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

ഇന്നലെ രാത്രി മുതൽ എറണാകുളം ഭാ​ഗത്തേക്ക് 3 കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത്. ഒരിഞ്ചു പോലും നീങ്ങാനാകാത്ത സാഹചര്യത്തിൽ വാഹനങ്ങൾ കുരുങ്ങിക്കിടക്കുകയായിരുന്നു. ​ഗതാ​ഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാ​ഗമായി ചെറിയ വാഹനങ്ങൾ വഴി തിരിഞ്ഞ് പോകണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. എറണാകുളം ഭാ​ഗത്തേക്കുള്ളവ കൊടകരയിൽ നിന്നും മാള വഴിയും പോട്ടയിൽ നിന്ന് മാള വഴിയും തിരിഞ്ഞ് പോകണമെന്നാണ് പറയുന്നത്. മുരിങ്ങൂർ ജംഗ്ഷനിൽ എത്തുന്നതിന് മുൻപ് എറണാകുളം ഭാഗത്തേക്ക് മറ്റൊരു ഡൈവേർഷനും പോലീസ് ഒരുക്കിയിട്ടുണ്ടെന്ന് അറിയിച്ചു.