Fincat

സംസ്ഥാനത്തെ മികച്ച കൃഷിഭവൻ ; താനാളൂർ പുരസ്കാരം ഏറ്റുവാങ്ങി.

മലപ്പുറം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ 2025ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച കൃഷിഭവനുള്ള വി വി രാഘവാൻ. പുരസ്കാരം താനാളൂർ കൃഷിഭവൻ ഏറ്റുവാങ്ങി 5 ലക്ഷം രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും അടങ്ങിയതാണ് പുരസ്കാരം കർഷക ദിനത്തോടനുബന്ധിച്ച് തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ നടന്ന സംസ്ഥാനതല ചടങ്ങിൽ വെച്ച് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പുരസ്കാരം സമ്മാനിച്ചു.ചടങ്ങിൽ റവന്യു വകുപ്പ് മന്ത്രി കെ. രാജൻ സർട്ടിഫിക്കറ്റ് കൈമാറി. താനാളൂർ കൃഷിഭവന് വേണ്ടി

മലപ്പുറം ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ എസ്.ബീന,താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എം.മല്ലിക , അംഗങ്ങളായ ചാത്തേരിസുലൈമാൻ ഇടമരത്ത് അബ്ദു റസാഖ്,തെയ്യമ്പാടി കുഞ്ഞിപ്പ , കൃഷി ഓഫിസർ ഡോ. പി. ശില്പ ,കൃഷി ആസുത്രണ സമിതി അംഗങ്ങളായ മുജീബ് താനാളുർ ഇ.ജയപ്രകാശ് കർഷകരായ വി. കുഞ്ഞിതു, കള്ളിക്കൽ റസാഖ്, വി.പി. അബു, പാറപ്പുറത്ത് അയ്യുബ് എം. ജബ്ബാർ, ടി.ടി.ജംഷീർ പുത്തൻവീട്ടിൽ വിജയലക്ഷ്മി വി.പി പ്രേമലത എന്നിവർ പങ്കെടുത്തു