
കോഴിക്കോട് രാമനാട്ടുകരയിൽ 155 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. കോഴിക്കോട് പുല്ലങ്കുന്ന് സ്വദേശി ഷഹീദ് ഹുസൈൽ, ചാലിയം സ്വദേശി അബു താഹിർ എന്നിവരാണ് പിടിയിലായത്. വാഹന പരിശോധനയ്ക്കിടയിലാണ് ഇരുവരും പിടിയിലായത്. ഫറോക് പൊലീസും കോഴിക്കോട് സിറ്റി ഡാൻസാഫും ചേർന്നാണ് ഇരുവരെയും പിടികൂടിയത്.

