Fincat

പൂജപ്പുര ജയിൽ ക്യാന്റീനിൽ മോഷണം; നാല് ലക്ഷം രൂപ നഷ്ടമായി

തിരുവനന്തപുരം: പൂജപ്പുരയിലെ ജയിൽ ക്യാന്റീനിൽ മോഷണം. നാല് ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം. ഇന്നലെയാണ് മോഷണം നടന്നത്. പിന്നിൽ തടവുകാരായ മുൻ ജീവനക്കാരനാണെന്നാണ് സംശയം. സ്ഥലത്തെക്കുറിച്ച് ധാരണയുള്ളവരാണ് മോഷണം നടത്തിയത്. കഫറ്റീരിയയിലെ സിസിടിവികൾ പ്രവർത്തിക്കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി.

1 st paragraph

പൂജപ്പുരയിൽ നിന്ന് ജഗതി ഭാഗത്തേക്കുള്ള റോഡരികിലായാണ് കഫറ്റീരിയ പ്രവർത്തിക്കുന്നത്. താക്കോൽ സൂക്ഷിച്ചിരുന്ന ചില്ല് കൂട് തകർത്തതിന് ശേഷം താക്കോലെടുത്ത് ഓഫീസ് റൂമിൽ നിന്ന് പണം കവരുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.