Fincat

‘ബെസ്റ്റി’യുടെ വീടിനുനേരെ പെട്രോൾ ബോംബെറിഞ്ഞ് യുവാക്കൾ; സൗഹൃദം നിരസിച്ചതിന്റെ പകയെന്ന് പ്രതികൾ

സൗഹൃദം നിരസിച്ച പെൺകുട്ടിയുടെ വീടിനു നേരെ പെട്രോൾ ബോംബെറിഞ്ഞ രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. പാലക്കാട് കുത്തന്നൂരിലാണ് സംഭവം. പുതുശ്ശേരി സ്വദേശി രാഹുൽ, തോലന്നൂർ സ്വദേശി രാഹുൽ എന്നിവരാണ് പിടിയിലായത്. ആക്രമണത്തിൽ ബെഡ്റൂമിന്റെ ജനൽ ചില്ലകൾ തകർന്നിരുന്നു. 17 വയസുള്ള പെൺകുട്ടിയുടെ വീടാണ് യുവാക്കൾ ആക്രമിച്ചത്.

പെൺകുട്ടിയ്ക്ക് നേരത്തെ ഇവരുമായി സൗഹൃദം ഉണ്ടായിരുന്നു. എന്നാൽ ഇവരിൽ ഒരാളുമായുള്ള ചില പ്രശ്‌നങ്ങൾ കാരണം പെൺകുട്ടി സൗഹൃദത്തിൽ നിന്ന് പിന്മാറി. ഇതിനു പിന്നാലെ ബൈക്കിലെത്തിയാണ് വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞത്. ആദ്യം ജനൽ ചില്ലുകൾ എറിഞ്ഞു പൊളിച്ചു. പിന്നാലെ പെട്രോൾ ബോംബ് കത്തിച്ച് വെച്ചു. മഴയായതിനാല്‍‌ തീ പൂർണമായി കത്തിയില്ല. ഉടൻ തന്നെ ബൈക്കിൽ ഇവർ രക്ഷപ്പെടുകയായിരുന്നു. പിടിയിലായ ഒരാൾ കഞ്ചാവ് കേസിലടക്കം പ്രതിയാണ്. സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്..ത