Fincat

281 പേരുമായി പറക്കവെ ആകാശത്ത് വച്ച് തീ പടര്‍ന്ന് ജർമ്മന്‍ വിമാനം, ഇറ്റലിയിൽ അടിയന്തര ലാന്‍റിംഗ്, വീഡിയോ


ഗ്രീ
സിലെ കോർഫുവിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ വലത് എഞ്ചിന് തീ പടർന്ന ജർമ്മന്‍ വിമാനത്തിന് അടിയന്തര ലാന്‍റിംഗ്. 273 യാത്രക്കാരുമായി പോയ കോണ്ടോർ വിമാനത്തിന്‍റെ ചിറകിലാണ് തീ കണ്ടത്. പിന്നാലെ വിമാനം ഇറ്റലിയിൽ അടിയന്തര ലാന്‍റിംഗ് നടത്തി. വിമാനത്തിലെ യാത്രക്കാരെ ഒരു ദിവസം അതേ വിമാനത്തിന് തന്നെ താമസിപ്പിച്ച ശേഷം, പിറ്റേ ദിവസമാണ് ഡസൽഡോർഫിലേക്ക് അയച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു.

1 st paragraph

ജർമ്മൻ ബജറ്റ് കാരിയറായയ കോണ്ടോറിൽ 273 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് അപകട സമയത്ത് ഉണ്ടായിരുന്നത്. ശനിയാഴ്ച രാത്രി ഗ്രീസിലെ കോർഫുവിൽ നിന്ന് ഇറ്റലിയിലെ ഡസൽഡോർഫിലേക്ക് പറന്നുയർന്ന ഉടൻ തന്നെ വിമാനത്തിന്‍റെ വലത് എഞ്ചിനിൽ തീപിടിച്ചെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. പുറപ്പെട്ട് ഏകദേശം ഒരു മണിക്കൂറിന് ശേഷം ഇറ്റലിയിലെ ബ്രിൻഡിസിയിൽ ബോയിംഗ് 757-300 വിമാനം അടിയന്തരമായി ലാൻഡിംഗ് നടത്തി. ആകാശത്ത് വച്ച് തീ പടര്‍ന്ന വിമാനം ലാന്‍റിംഗിന് ശ്രമിക്കുന്ന ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.