Fincat

‘മമ്മൂട്ടി ഈസ് ബാക്ക്, കൂടെ നിന്നവർക്കും പ്രാർത്ഥിച്ചവർക്കും നന്ദി’; ഫേസ്ബുക്ക് പോസ്റ്റുമായി ജോർജും ആന്റോ ജോസഫും

ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടെന്ന് നിർമാതാവ് ആന്റോ ജോസഫ്. ഫേസ്ബുക്കിൽ ഒരു ചെറിയ കുറിപ്പിലൂടെയാണ് ആന്റോ ജോസഫ് ഇക്കാര്യം പറഞ്ഞത്. എന്താണ് ആന്റോ ഉദ്ദേശിച്ചതെന്ന് ചിലർക്ക് മനസിലായില്ലെങ്കിലും പോസ്റ്റിന് താഴെ വരുന്ന കമന്റുകളിൽ മുഴുവൻ മമ്മൂട്ടിയാണ്. ദൈവമേ നന്ദിയെന്നും ആന്റോ പോസ്റ്റിൽ കൂട്ടിച്ചേർത്തു.

മമ്മൂട്ടിയുടെ പേർസണൽ അസിസ്റ്റന്റ് ആയ ജോർജും ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു. സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നിൽ ഞാൻ നിൽക്കുന്നു. പ്രാർത്ഥിച്ചവർക്കും,
കൂടെ നിന്നവർക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവർക്കും പറഞ്ഞാൽ തീരാത്ത സ്നേഹത്തോടെ പ്രിയപ്പെട്ടവരെ…നന്ദി എന്നായിരുന്നു… മമ്മൂട്ടിയുടെ ചിത്രം പങ്കുവച്ച് ജോർജ് കുറിച്ചത്.

മലയാള സിനിമയിലെ പ്രമുഖർ ആന്റോ ജോസഫിന്റെ പോസ്റ്റിന് താഴെ ആശംസകളും പ്രാർത്ഥനയുമായി എത്തിയിട്ടുണ്ട്. ഏറെ കാലമായി സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്ത് മാറി നിൽക്കുകയായിരുന്നു മമ്മൂട്ടി.

പോസ്റ്റിന് താഴെ കമന്റുമായി മാല പാർവതി, സംവിധായകൻ കണ്ണൻ താമരക്കുളം തുടങ്ങിയവർ രംഗത്തെത്തി. എക്കാലത്തെയും വലിയ വാർത്തയെന്ന് കമന്റ് ചെയ്ത് നടി മാല പാർവതി കമന്റ് ചെയ്തു. ഇത്രയും ആളുകൾ ഒരുമിച്ച് പ്രാർത്ഥിക്കുമ്പോൾ ദൈവത്തിന് കേൾക്കാതിരിക്കാൻ പറ്റില്ലല്ലോ എന്ന് സംവിധായകൻ കണ്ണൻ താമരകുളവും കമന്റ് ചെയ്തു.