ആറന്മുള വള്ളസദ്യയും പാണ്ഡവക്ഷേത്രങ്ങളും കാണാന്‍ അവസരമൊരുക്കി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍
മലപ്പുറം കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ ആഗസ്റ്റ് 23, സെപ്റ്റംബര്‍ ആറ് എന്നീ ദിവസങ്ങളിലായി ‘മഹാഭാരത ചരിത്രത്തിലൂടെ ഒരു തീര്‍ത്ഥയാത്ര’ എന്ന ടാഗ് ലൈനില്‍ മധ്യ തിരുവിതാംകൂറിലെ പാണ്ഡവക്ഷേത്രങ്ങളും ആറന്‍മുള വള്ള സദ്യയുള്‍പ്പെടെയുള്ള ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു.
ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍ താലൂക്കുകളിലെ ഇന്ത്യയിലെ തന്നെ അപൂര്‍വമായ പഞ്ചപാണ്ഡവക്ഷേത്രങ്ങള്‍, ആറന്‍മുള വള്ളസദ്യ, ലോക ഭൗമ സൂചികാ പദവിയില്‍ ഇടം നേടിയ ആറന്മുള കണ്ണാടിയുടെ നിര്‍മാണം തുടങ്ങിയവ കാണാന്‍ അവസരമുണ്ട്. ആഗസ്റ്റ് 23ന് രാത്രി എട്ടിന് മലപ്പുറം ഡിപ്പോയില്‍ നിന്നും പുറപ്പെട്ട് 24ന് രാത്രിയോടെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഫോണ്‍-9400128856, 8547109115.