ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമില്‍ ശുഭ്മാന്‍ ഗില്ലിനെയും ഓപ്പണറായി സെലക്ടര്‍മാര്‍ ടീമിലെടുത്തിട്ടുണ്ട്. സഞ്ജുവിനെയും ഓപ്പണറായാണ് പരിഗണിക്കുന്നതെന്ന് സെലക്ഷൻ കമ്മിറ്റിയോഗത്തിനുശേഷം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ വ്യക്തമാക്കിയിരുന്നു. വൈസ് ക്യാപ്റ്റന്‍ കൂടിയായി ഗില്‍ ടീമിലെത്തുമ്പോള്‍ സഞ്ജു എവിടെ കളിക്കുമെന്ന ചോദ്യത്തിന് അതൊക്കെ ക്യാപ്റ്റനും കോച്ചും ദുബായിലെ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്തശേഷം തീരുമാനിക്കുമെന്നായിരുന്നു അഗാര്‍ക്കറുടെ മറുപടി. ഇന്ത്യൻ കുപ്പായത്തില്‍ 42 ടി20 മത്സരങ്ങളില്‍ കളിച്ച സഞ്ജു 38 ഇന്നിംഗ്സില്‍ 25.3 ബാറ്റിംഗ് ശരാശരിയിലും 152.4 സ്ട്രൈക്ക് റേറ്റിലും മൂന്ന് സെഞ്ച്വറിയും രണ്ട് അർധസെഞ്ച്വറിയും ഉൾപ്പടെ 861 റൺസാണ് ഇതുവരെ നേടിയത്.