Fincat

രജനികാന്തും കമല്‍ഹാസനും 46 വർഷത്തിനുശേഷം ഒന്നിക്കുന്നു; ലോകേഷ് കനകരാജിന്റെ ഗ്യാങ്സ്റ്റർ സിനിമ വരുന്നു

കമല്‍ഹാസന്‍ തന്നെ ഈ ചിത്രം നിര്‍മിക്കാനുള്ള താത്പര്യവും അറിയിച്ചു. സാള്‍ട്ട് പെപ്പര്‍ ലുക്കിലുള്ള രണ്ട് അധോലോക നായകന്മാരുടെ കഥയാണ് ചിത്രം പറയുക എന്നാണ് റിപ്പോര്‍ട്ട്. ഏറെക്കാലത്തിന് ശേഷം നിര്‍ണായകമായ മുഹൂര്‍ത്തത്തില്‍ ഈ അധോലോക നായകര്‍ ഒരുമിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമായിരിക്കും ഇതിവൃത്തമെന്നാണ് സൂചന

1 st paragraph
തലൈവർ രജനികാന്തും ഉലകനായകൻ കമൽ ഹാസനും 46 വര്‍ഷങ്ങള്‍ക്ക് ശേഷം ബിഗ് സ്ക്രീനിൽ ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഗ്യാങ്സ്റ്റർ സിനിമയിലൂടെയാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് വിവരം.
1979ൽ പുറത്തിറങ്ങിയ ‘നിനൈത്താലെ ഇനിക്കും’ എന്ന ചിത്രത്തിലാണ് അവസാനമായി ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. 1975ല്‍ ‘അപൂര്‍വ്വ രാഗങ്ങള്‍’ എന്ന ചിത്രത്തിലാണ് കമല്‍- രജനീ ടീം ആദ്യമായി ഒന്നിച്ചത്. ഇതിന് പിന്നാലെ 21 സിനിമകള്‍ ഇരുവരും ഒന്നിച്ച് ചെയ്തു. രണ്ടുപേരും സൂപ്പർ താരങ്ങളായി വളര്‍ന്നതോടെ പിന്നീട് അത്തരം സിനിമകള്‍ സംഭവിച്ചില്ല. ഇരുവർക്കും ഒരുപേലെ പ്രാധാന്യമുള്ള കഥകൾ ഒത്തുവരാത്തതായിരുന്നു ഇതിനുള്ള തടസം.
കമല്‍ഹാസന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ‘വിക്രം’ സമ്മാനിച്ച ലോകേഷ് അതിനിടയില്‍ കമല്‍-രജനി ചിത്രത്തിന് പറ്റിയൊരുകഥ കമലിനോട് പങ്കുവച്ചിട്ടുണ്ട്. കമല്‍ഹാസന്‍ തന്നെ ഈ ചിത്രം നിര്‍മിക്കാനുള്ള താത്പര്യവും അറിയിച്ചു. സാള്‍ട്ട് പെപ്പര്‍ ലുക്കിലുള്ള രണ്ട് അധോലോക നായകന്മാരുടെ കഥയാണ് ചിത്രം പറയുക എന്നാണ് റിപ്പോര്‍ട്ട്. ഏറെക്കാലത്തിന് ശേഷം നിര്‍ണായകമായ മുഹൂര്‍ത്തത്തില്‍ ഈ അധോലോക നായകര്‍ ഒരുമിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമായിരിക്കും ഇതിവൃത്തമെന്നാണ് സൂചന.
2nd paragraph