മുഖത്തെ അമിതമായ രോമവളർച്ച തടയാൻ ഭക്ഷണ ക്രമീകരണത്തിൽ ശ്രദ്ധിക്കേണ്ട 4 കാര്യങ്ങൾ
സ്ത്രീകളിൽ കണ്ടുവരുന്ന പ്രശ്നമാണ് മുഖത്ത് ഉണ്ടാകുന്ന അമിതമായ രോമവളർച്ച. ദിവസങ്ങൾ കഴിയുംതോറും ചിലരിൽ ഇത് വർധിച്ചുവരുന്നു. മുഖത്തെ അമിതമായ രോമ വളർച്ച പരിഹരിക്കാൻ ചികിത്സകൾ ലഭ്യമാണ്. എന്നാൽ മരുന്നുകളുടെ സഹായം ഇല്ലാതെ തന്നെ സ്വാഭാവികമായി ഇത് കുറയ്ക്കാൻ സാധിക്കും. ശരിയായ രീതിയിൽ ഭക്ഷണം ക്രമീകരണത്തിലൂടെ മുഖത്ത് ഉണ്ടാകുന്ന രോമ വളർച്ചയെ തടയാൻ സാധിക്കും. ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.
- പുതിന ചായ
ദിവസവും പുതിന ചായ കുടിക്കുന്നത് ശരീരത്തിലെ ഫ്രീ ടെസ്റ്റോസ്റ്റിറോണിനെയും ആൻഡ്രോജനുകളെയും അളവ് കുറയ്ക്കാൻ സഹായിക്കുന്നു. മുഖത്ത് അമിതമായ രോമ വളർച്ച ഉണ്ടാകുന്നതിന് കാരണമാണ് ഇവ രണ്ടും. ഈ ഔഷധ ചായ നിങ്ങളുടെ ഹോർമോണിന്റെ സന്തുലിതാവസ്ഥയെ സ്വാഭാവികമായി പിന്തുണയ്ക്കുന്നു.
2. സിട്രസ് പഴങ്ങൾ
ഓറഞ്ച്, നാരങ്ങ, മുന്തിരി പഴങ്ങൾ എന്നിവയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഇനോസിറ്റോൾ ആഗിരണം വർധിപ്പിക്കുന്നു. ഇതിലൂടെ ഇൻസുലിൻ നിയന്ത്രിക്കാനും ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയ്ക്കാനും സാധിക്കുന്നു. സിട്രസ് പഴങ്ങൾ ദിവസവും കഴിക്കുന്നതിലൂടെ പ്രതിരോധ ശേഷി വർധിപ്പിക്കാനും ചർമ്മം തിളക്കമുള്ളതാക്കാനും കഴിയും.
3. കറുവപ്പട്ട വെള്ളം
ചെറുചൂട് വെള്ളത്തിൽ കറുവപ്പട്ടയിട്ട വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. മികച്ച ഇൻസുലിൻ സംവേദനക്ഷമത ആരോഗ്യകരമായ ആൻഡ്രോജൻ നിയന്ത്രണത്തിലേക്ക് നയിക്കുന്നു. ഇതിലൂടെ മുഖത്ത് ഉണ്ടാകുന്ന അമിതമായ രോമ വളർച്ചയെ തടയാൻ സാധിക്കും.
4. മഞ്ഞൾ
ഇതിൽ അടങ്ങിയിരിക്കുന്ന കുർകുമിൻ ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ആൻഡ്രോജൻ പ്രവർത്തനത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഇതിലൂടെ ഹോർമോണുകളെ സന്തുലിതപ്പെടുത്താനും രോമ വളർച്ച തടയാനും കഴിയും.